

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് പുതിയ ഭാരവാഹികള്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സ്ഥാനമേറ്റു. കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രൊഫഷണലിസത്തെ പുനഃവ്യാഖ്യാനം ചെയ്യുന്ന കാലമാണിതെന്ന് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു. സുതാര്യമായ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുകയും തങ്ങളെ സമീപിക്കുന്നവരെ ഏറ്റവും നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

ദീപ വര്‍ഗ്ഗീസ്, സലിം എ, സതീശന്‍ പി, ബാബു അബ്രഹാം കള്ളിവയലില്‍, ജോമോന്‍ കെ ജോര്‍ജ്ജ്, ജോബി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
