രണ്ട് സ്വകാര്യ ബില്ലുകള്‍ ബെന്നി ബെഹനാന്‍ എം പി അവതരിപ്പിച്ചു

Web Desk
1 Min Read

ന്യൂഡല്‍ഹി: ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ബില്‍ (2024), യുക്തിചിന്ത പ്രോത്സാഹന ബില്‍ തുടങ്ങി രണ്ടു സ്വകാര്യ ബില്ലുകള്‍ കൂടി ബെന്നി ബഹനാന്‍ എം പി പാര്‍ലമെന്റന്റെ അംഗീകാരത്തിനായി അവതരിപ്പിച്ചു.

city exchange

ഓട്ടിസം രോഗം തിരിച്ചറിയാന്‍ ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി സംവിധാനം സൃഷ്ടിക്കുക, ഓട്ടിസം ബാധിതര്‍ക്കുള്ള പ്രാഥമിക ഇടപെടല്‍, ചികിത്സ, പിന്തുണ എന്നിവ ഉറപ്പുവരുത്തുക, ബാധിതരുടെ കുടുംബങ്ങള്‍ക്കും സംരക്ഷിതര്‍ക്കും വേണ്ടിയുള്ള സഹായ പദ്ധതികള്‍, ഓട്ടിസം സംബന്ധിച്ച ബോധവത്ക്കരണവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡറുകള്‍ ബില്ലില്‍ പരാമര്‍ശിക്കുന്നത്.

സമൂഹത്തില്‍ അമിത രീതിയിലുള്ള അന്ധവിശ്വാസങ്ങള്‍ക്കെതിരെ യുക്തിസഹമായ ചിന്ത, വിമര്‍ശനാത്മക ചിന്ത, തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും യുക്തിയും ബൗദ്ധിക വ്യവഹാരവും വളര്‍ത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതുമാണ് ബെന്നി ബഹനാന്‍ എം പി രണ്ടാമതായി അവതരിപ്പിച്ച യുക്തിചിന്ത പ്രോത്സാഹന ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്.

രാജ്യത്ത് നിലനില്‍ക്കുന്ന ഭീകര രീതിയിലുള്ള അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം നടത്താന്‍ ബില്ല് ഉപകരിക്കും. രാജ്യത്തിന്റെ പല കോണുകളിലും പ്രാചീന രീതിയിലുള്ള ബലിയര്‍പ്പണ വിശ്വാസങ്ങള്‍ വരെ നിലനില്‍ക്കുന്നുണ്ട്. ഇവയ്ക്ക് തടയിടാന്‍ ബില്ലിനു കഴിയും.

- Advertisement -
Ad image

യുക്തിസഹമായ ചിന്തയും യുക്തിസഹമായ ചിന്തയുടെ തത്വങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഉയര്‍ത്തിപ്പിടിക്കാനും അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം നടത്തുക തുടങ്ങിയവയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.

Share This Article
Leave a Comment
error: Content is protected !!