

കൊച്ചി: അസോസിയേഷന്‍ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യയുടെ 31-ാമത് വാര്‍ഷിക സമ്മേളനം ഡിസംബര്‍ 6 മുതല്‍ 8 വരെ കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കും. ‘ഒരുമിച്ച് നാളെയിലേക്ക്’ എന്ന പ്രമേയവുമായി നടക്കുന്ന പരിപാടിയില്‍ ഗൈനക്കോളജിക്കല്‍ ഓങ്കോളജിയിലെ പുരോഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ വിദഗ്ധര്‍ പങ്കെടുക്കും.

കോണ്‍ഫറന്‍സില്‍ റോബോട്ടിക് ശസ്ത്രക്രിയകള്‍, പ്രിവന്റീവ് ഓങ്കോളജി, കോള്‍പോസ്‌കോപ്പി എന്നിവയില്‍ പ്രത്യേക ശില്‍പശാലകള്‍ നടക്കും. സൈറ്റോറിഡക്റ്റീവ് സര്‍ജറി, ലിംഫ് നോഡ് ഡിസെക്ഷന്‍, റിസ്‌ക് റിഡക്ഷന്‍ ഹിസ്റ്റെരെക്ടമി തുടങ്ങിയ ശസ്ത്രക്രിയാ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള സെഷനുകളും സമ്മേളനത്തിന്റെ ഭാഗമായിരിക്കും.

അണ്ഡാശയത്തിലെ ജെം സെല്‍ ട്യൂമറുകള്‍ക്കുള്ള കീമോതെറാപ്പി പ്രോട്ടോക്കോളുകളെ കുറിച്ച് ഡോ. മൈക്കല്‍ സെക്കലിന്റെ പ്രത്യേക പ്രഭാഷണം ഉണ്ടാകും. ഡോ. സാകേത് ഗുണ്ടുപള്ളി അണ്ഡാശയ അര്‍ബുദ ശസ്ത്രക്രിയയിലെ നൂതന രീതികളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തും.
ശസ്ത്രക്രിയാ സങ്കീര്‍ണതകള്‍, ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍, ഓങ്കോജെനെറ്റിക്‌സ് എന്നിവയെക്കുറിച്ച് പാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. പ്രഗത്ഭരായ പ്രൊഫഷണലുകളുടെയും യുവ ഗവേഷകരുടെയും ഗവേഷണ പേപ്പറുകളുടെ അവതരണവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ഡോ. ക്രിസ്റ്റീന്‍ വാല്‍ഷ്, ഡോ. ആര്‍ടെം സ്റ്റെപന്യന്‍ തുടങ്ങിയ അന്തര്‍ദേശീയ വിദഗ്ധരും സമ്മേളനത്തില്‍ പങ്കെടുക്കും. ഡിസംബര്‍ 6ന് വൈകുന്നേരം ആറു മണിക്ക് ഉദ്ഘാടനവും എ്ട്ടാം തിയ്യതി സമാപന സമ്മേളനവും നടക്കും.

