

അങ്കമാലി: ഇടതു സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അങ്കമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ. കെ എസ് ഷാജി നയിക്കുന്ന പൗര വിചാരണ യാത്ര മൂക്കന്നൂര്‍ കിടങ്ങൂര്‍ കവലയില്‍ ബെന്നി ബഹനാന് എം പി ഉദ്ഘാടനം ചെയ്തു. മൂക്കന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഏലിയാസ് കെ തരിയന്‍ അധ്യക്ഷത വഹിച്ചു.

പി ജെ ജോയ് എക്സ് എം എല്‍ എ, ഡി സി സി സെക്രട്ടറിമാരായ പി വി ജോസ്, കെ പി ബേബി, മാത്യു തോമസ്, ഷൈജോ പറമ്പി, അഡ്വ. കെ ബി സാബു, സെബി കിടങ്ങേന്, പി വി സജീവന്, മനോജ് മുല്ലശ്ശേരി, കെ വി മുരളി, സ്റ്റീഫന്‍ മാടവന, കോണ്‍ഗ്രസ് കാലടി ബ്ലോക്ക് പ്രസിഡന്റ് സാംസണ് ചാക്കോ, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അല്‍ഫോന്‍സ് ഡേവിസ്, കറുകുറ്റി മണ്ഡലം പ്രസിഡന്റ് സി പി സെബാസ്റ്റ്യന്‍, മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
