
ആലുവ: എം ഇ എസ് കോളേജിലെ ഒന്നാംവര്‍ഷ എസ് ഡി എസ് എ വിദ്യാര്‍ഥിക്ക് ഒരു കൂട്ടം സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്ക്. ആലുവ പുറയാര്‍ അമ്പാട്ടുകൂടി വീട്ടില്‍ മുഹമ്മദിന്റെ മകന്‍ മുസ്തഫ മുഹമ്മദ് (18)നാണ് പരിക്കേറ്റത്.

കോളേജില്‍ സണ്‍ഗ്ലാസ് വെച്ച് വന്നതിനെ തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിംങ്ങ് ചെയ്യുകയായിരുന്നു എന്ന് പരിക്കേറ്റ വിദ്യാര്‍ഥി ആരോപിച്ചു. അക്രമി സംഘത്തില്‍ പതിനഞ്ചോളം സീനിയര്‍ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. കഴിഞ്ഞ മുപ്പത്തിയൊന്നാം തിയ്യതി വൈകിട്ട് അഞ്ചുമണിയോട് കൂടിയായിരുന്നു സംഭവം.

മര്‍ദ്ദനമേറ്റ് അവശനായ മുസ്തഫ മുഹമ്മദിനെ അക്രമികളായ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ വിടാതെ ഭീഷണിപ്പെടുത്തി വീട്ടിലേക്ക് അയക്കുകയായിരുന്നു. ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആലുവ നജാത്ത് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
പെരുമ്പാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ മര്‍ദ്ദനത്തിന് ഇരയായി എന്ന് പറയപ്പെടുന്ന മുസ്തഫ മുഹമ്മദ് പറയുന്നതുപോലെ റാഗിംഗ് നടന്നിട്ടില്ലെന്നും മുസ്തഫ മുഹമ്മദ് പരാതിയില്‍ പറയുന്ന സീനിയര്‍ വിദ്യാര്‍ഥികള്‍ നിരപരാധികളാ ണെന്നും ആരോപണ വിധേയരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ച നടന്ന് എന്ന് പറയുന്ന സംഭത്തിന് ശേഷം മുപ്പത് മണിക്കൂറിന് ശേഷം ആശുപത്രിയില്‍ അഡ്മിറ്റായത് തന്നെ സംഭവം കെട്ടിചമച്ചതിനുള്ള തെളിവാണെന്നും പറയുന്നു. സംഭവത്തിനുശേഷം പ്രശ്‌നപരിഹാരത്തിനായി പരിക്കേറ്റ വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ ആരോപണ വിധേയരായവരെ വിളിച്ചുവരുത്തുകയും ഗുണ്ടകളുമായി ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും കുറ്റപ്പെടുത്തുന്നു.

