
ദോഹ: ഡിസംബര്‍ 30, 31 (ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ് (ക്യു എം ഡി) മുന്നറിയിപ്പ് നല്‍കി. ഡിസംബര്‍ 29ന് വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്.

വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനത്തെ തുടര്‍ന്നാണ് ഈ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്നതെന്നും ഇതോടെ താപനിലയില്‍ കുറവും തണുപ്പ് വര്‍ധിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.

ഈ കാലയളവില്‍ കടല്‍ മേഖലകളില്‍ മുന്നറിയിപ്പുകളും പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമെന്നും ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
