

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നു. ന്യൂ ഹമദ് ബ്ലഡ് ഡോണര്‍ സെന്ററില്‍ എട്ടാം തിയ്യതി രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയാണ് ക്യാംപ്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് രക്തദാന ക്യാംപ് നടക്കുക. രക്തദാതാക്കള്‍ക്ക് ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ നല്‍കുന്ന സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് വൗച്ചറും ദന്തല്‍ സ്‌ക്രീനിംഗ് ഡിസ്‌കൗണ്ട് കാര്‍ഡും ലഭിക്കും. താത്പര്യമുള്ളവര്‍ക്ക് അവയവദാന സമ്മതപത്രം നല്കാനുള്ള സൗകര്യവും ക്യാമ്പില്‍ ലഭിക്കും. വാഹന സൗകര്യവും ഉണ്ടായിരിക്കുമെന്ന് ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 66415368, 55320917, 70245155 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

