ഇന്ത്യയില്‍ 12 ശതമാനം കോവിഡ് വാക്സിനെടുക്കാന്‍ തയ്യാറല്ലെന്ന് സര്‍വേ

Web Desk
1 Min Read

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങളില്‍ 12 ശതമാനം പേര്‍ കോവിഡ് വാക്സിന്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സര്‍വേ. രാജ്യം മൂന്നാമത്തെ തരംഗ സാധ്യതയെ അഭിമുഖീകരിക്കുമ്പോഴാണ് പ്രാദേശികമായി ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.
ഇതുവരെ വാക്സിനെടുത്തിട്ടില്ലാത്തവരിലാണ് സര്‍വേ നടത്തിയത്. ഇതില്‍ വാക്സിനെടുക്കാന്‍ ജനങ്ങളുടെ മടിയും സമീപനവുമാണ് തെളിയുന്നത്.
സര്‍വേ പ്രകാരം 29 ശതമാനം പേരാണ് ഉടന്‍ വാക്സിനെടുക്കാന്‍ ആഗ്രഹിക്കുന്നത്.
നിലവിലുള്ള വാക്സിനുകള്‍ പുതിയ വകഭേദങ്ങളെ തടുക്കാനും സംരക്ഷിക്കാനും ഉതകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലാത്തതിനാലാണ് 24 ശതമാനം പേര്‍ വാക്സിനെടുക്കാന്‍ തയ്യാറാകാത്തത്. കൂടുതല്‍ വ്യത്യസ്ത വാക്സിനുകളോ വാക്സിനുകളെ കുറിച്ചുള്ള വിവരങ്ങളോ ലഭിക്കുന്നതോടെ വാക്സിനെടുക്കാന്‍ തയ്യാറാകുമെന്നാണ് സര്‍വേയില്‍ പറയുന്നത്.
നിലവിലുള്ള മെഡിക്കല്‍ അവസ്ഥ വാക്സിന്‍ എടുക്കുന്നതില്‍ നിന്ന് തടയുന്നുവെന്നാണ് 23 ശതമാനം പേര്‍ പറയുന്നത്. എന്നാല്‍ 12 ശതമാനമാകട്ടെ പാര്‍ശ്വഫലങ്ങളാണ് ഒരു ഡോസ് വാക്സിന്‍ പോലും എടുക്കാന്‍ തയ്യാറാകാത്തത്.
സര്‍വേയില്‍ ഇന്ത്യയിലെ 279 ജില്ലകളില്‍ നിന്നായി 8949 പേരാണ് പ്രതികരിച്ചത്. ഇവരില്‍ 65 ശതമാനം പേര്‍ പുരുഷന്മാരും 35 ശതമാനം പേര്‍ വനിതകളുമാണ്. ടയര്‍ 1 നഗരങ്ങളില്‍ നിന്നും 48 ശതമാനം പേരും ടയര്‍ 2വില്‍ നിന്നും 24 ശതമാനം പേരും ബാക്കിയുള്ളവര്‍ ടയര്‍ 3, 4 ഗ്രാമീണ മേഖലകളില്‍ നിന്നുള്ളവരാണ്.
ഇന്ത്യയിലെ മുതിര്‍ന്നവരുടെ ജനസംഖ്യ 94 കോടിയാണ്. ഇതില്‍ 24 കോടി പേര്‍ക്കാണ് ആദ്യ ഡോസ് ലഭിച്ചത്. മുതിര്‍ന്നവരില്‍ 70 കോടി പേര്‍ക്കും ഇപ്പോഴും വാക്സിന്‍ ലഭിച്ചിട്ടില്ല.

city exchange
Share This Article
Leave a Comment
error: Content is protected !!