ഷിക്കാഗോയില്‍ പൊലീസ് ചീഫായി മലയാളി യുവാവ്

Web Desk
0 Min Read

ഷിക്കാഗോ: അമേരിക്കന്‍ പൊലീസില്‍ ചരിത്രമെഴുതി മൈക്കല്‍ കുരുവിള. അമേരിക്കന്‍ പൊലീസില്‍ ആദ്യമായാണ് ഒരു മലയാളി ഉന്നത പദവിയിലെത്തുന്നത്. ഷിക്കാഗോയിലെ ബ്രൂക്ക്ഫീല്‍ഡിലാണ് മൈക്കല്‍ കുരുവിള പൊലീസ് ഉന്നത ഉദ്യോഗസ്ഥനായി എത്തുന്നത്.
നിലവില്‍ ഡെപ്യൂട്ടി ചീഫാണ് 37കാരനായ കുരുവിള. ബ്രൂക്ക്ഫീല്‍ഡ് പൊലീസില്‍ 2006ല്‍ പ്രവേശിക്കുമ്പോള്‍ ആദ്യ ഇന്ത്യന്‍ അമേരിക്കനായിരുന്നു അദ്ദേഹം. മൈക്കല്‍ കുരുവിള ജൂലായ് 12ന് സ്ഥാനമൊഴിയുന്ന എഡ്വേര്‍ഡ് പെട്രകിന് പകരക്കാരനായി ചുമതലയേല്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് കുരുവിള ബ്രൂക്ക്ഫീല്‍ഡ് പൊലീസില്‍ ചേര്‍ന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!