ടി ബാബു പഴയങ്ങാടിയെ സോക്കര്‍ എഫ് സി രാമന്തളി ആദരിച്ചു

Web Desk
1 Min Read

രാമന്തളി: നാലു പതിറ്റാണ്ടിലേറെയായി സാമൂഹ്യ സാസ്‌കാരിക വിദ്യാഭ്യാസ കലാ കായിക ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശസ്ത സേവനങ്ങള്‍ കാഴ്ച വെക്കുന്ന രാമന്തളിയിലെ സോക്കര്‍ എഫ് സി രാമന്തളി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി ബാബു പഴയങ്ങാടിയെ ആദരിച്ചു.

city exchange

ക്ലബ്ബില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സോക്കര്‍ എഫ് സി രാമന്തളി യു എ ഇ ഘടകം പ്രസിഡണ്ട് കെ കെ മുഹമ്മദ് സ്‌നേഹോപഹാരം കൈമാറി. പ്രസിഡണ്ട് എം കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി മുസ്തഫ സ്വാഗതം പറഞ്ഞു.

കക്കുളത്ത് അബ്ദുല്‍ ഖാദര്‍, മുന്‍ പ്രസിഡണ്ട് കെ കെ സി അബ്ദുല്ല, കെ വി ഹംസ, ഇ എം പി ഇഖ്ബാല്‍, കെ കെ ഹസ്സന്‍, കെ പി ജമാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബാബു ആദരവിനു നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!