
കൊച്ചി: സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ഉപയോക്തൃ കേന്ദ്രീകൃതമായ വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റ് ട്രേഡിങ് പ്ലാറ്റ്ഫോമായ ബിറ്റ്ഡെല്‍റ്റ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി. വിശ്വാസവും സുരക്ഷിതതവും മുന്‍നിര്‍ത്തിയാണ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റില്‍ വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റ് സര്‍വിസ് പ്രൊവൈഡര്‍ ആയി രജിസ്റ്റര്‍ ചെയ്ത് ബിറ്റ്ഡെല്‍റ്റ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലുതും വേഗത്തില്‍ വളരുന്നതുമായ വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റ് വിപണികളില്‍ ഒന്നാണ് ഇന്ത്യ. ഏകദേശം 119 ദശലക്ഷം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ട് രാജ്യത്ത്. രണ്ടാം നിര, മൂന്നാംനിര നഗരങ്ങളിലും പങ്കാളിത്ത തോത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വെര്‍ച്വല്‍ ഡിജിറ്റല്‍ വിപണി കൂടുതല്‍ പക്വമായ ഘട്ടത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് ബിറ്റ്ഡെല്‍റ്റ ഇന്ത്യ സി ഇ ഒ വികാസ് എം സച്ച്ദേവ പറഞ്ഞു.

ആസ്തി സംരക്ഷണത്തിനും പ്രവര്‍ത്തന സ്ഥിരതയ്ക്കുമായി സ്ഥാപന- ഗ്രേഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു മള്‍ട്ടി-ലെയേര്‍ഡ് സുരക്ഷാ ആര്‍ക്കിടെക്ചറാണ് ബിറ്റ്‌ഡെല്‍റ്റ ഇന്ത്യയുടെ കാതലായ ഭാഗം. ഫയര്‍ബ്ലോക്കുകള്‍, കോള്‍ഡ് സ്റ്റോറേജ് ഇന്‍ഫ്രാസ്ട്രക്ചര്‍, മള്‍ട്ടി- ലെവല്‍ ആക്‌സസ് കണ്‍ട്രോളുകള്‍, റിയല്‍- ടൈം റിസ്‌ക് മോണിറ്ററിംഗ് എന്നിവയാല്‍ പ്രവര്‍ത്തിക്കുന്ന എം പ ിസി കസ്റ്റഡി പ്ലാറ്റ്‌ഫോം സംയോജിപ്പിക്കുന്നു. സുരക്ഷയ്ക്ക് ഹാക്കനില്‍നിന്ന് എ എ എ റേറ്റിങ് ലഭിച്ചതായി ബിറ്റ് ഡെല്‍റ്റ ഗ്രൂപ്പ് സി ഇ ഒ ഡോ. ഡെമെട്രിയൊസ് സാംബോഗ്ലോ പറഞ്ഞു.
