വീട്ടിലെ നിരീക്ഷണ ക്യാമറകള്‍ വഴിയും വിവരങ്ങള്‍ ചോരാം: ഷിജാസ് മൊഹിദീന്‍

Web Desk
2 Min Read

ടെകന്‍സ് ഗ്ലോബല്‍ സെര്‍ട്-ഇന്‍ എംപാനല്‍ പട്ടികയില്‍

കോഴിക്കോട്: വീട്ടില്‍ സ്ഥാപിക്കുന്ന നിരീക്ഷണ ക്യാമറകളിലൂടെ സൈബര്‍ അറ്റാക്കിനും ഡാറ്റ മോഷണത്തിനുമുള്ള സാധ്യതയുണ്ടെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഷിജാസ് മൊഹിദീന്‍ പറഞ്ഞു. ഫോണിലെ മൈക്രൊഫോണിലൂടെ നമ്മുടെ നിത്യേനയുള്ള സംസാരങ്ങള്‍ ശേഖരിക്കപ്പെടുന്നുണ്ട്. എയര്‍പോഡുകള്‍ ഉപയോഗിക്കുമ്പോള്‍ അതുവഴിയും വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നു. ശരീരത്തില്‍ ഫോണ്‍ ചേര്‍ത്തുവെച്ച് കിടക്കുമ്പോള്‍ നമ്മുടെ ചിന്തകള്‍ പോലും ചോര്‍ത്തിയെടുക്കാവുന്ന തരത്തില്‍ സാങ്കേതികത മാറിയെന്നും ടെക്കന്‍സ് ഗ്ലോബല്‍ സിഇഒ കൂടിയായ അദ്ദേഹം വ്യക്തമാക്കി. സൈബര്‍ സുരക്ഷ സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷിജാസ് മൊഹിദീന്‍.

city exchange

ഇന്ത്യയിലെ വിശ്വസ്തരായ സൈബര്‍ സുരക്ഷാ പങ്കാളികളുടെ പട്ടികയില്‍ മലപ്പുറം വെട്ടിച്ചിറ ആസ്ഥാനമായ ടെകന്‍സ് ഗ്ലോബല്‍ സ്ഥാനം പിടിച്ചു. ഇന്ത്യയിലെ 199-മത് സെര്‍ട്-ഇന്‍ എംപാനല്‍ ചെയ്ത പങ്കാളിയാണ് ടെകന്‍സ് ഗ്ലോബല്‍. കമ്പനിയുടെ സാങ്കേതിക ശേഷി, പ്രവര്‍ത്തന പക്വത, ദേശീയ സൈബര്‍ സുരക്ഷയോടുള്ള പ്രതിബദ്ധത എന്നിവയ്ക്കുള്ള അംഗീകാരമാണ് പുതിയനേട്ടം.

സെര്‍ട്-ഇനില്‍ എംപാനല്‍ ചെയ്യപ്പെടുന്നതിലൂടെ ഇന്ത്യന്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും മറ്റ് മേഖലകള്‍ക്കും സൈബര്‍ സുരക്ഷാ സേവനങ്ങള്‍ നല്‍കുന്നതിന് ഐ ടി സ്ഥാപനങ്ങള്‍ യോഗ്യരാവുന്നു. എംപാനല്‍ ചെയ്യപ്പെട്ട വിതരണക്കാരും സര്‍ക്കാരുമായും ഉപഭോക്താക്കളുമായും വേഗത്തിലുള്ള ഇടപെടല്‍ സാധ്യമാക്കുന്നു.

ടെകന്‍സ് ഗ്ലോബല്‍ ജീവനക്കാരും സാങ്കേതികവിദ്യയും സെര്‍ട് ഇന്‍ ന്റെ മൂല്യനിര്‍ണ്ണയ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ട്.
പൊതുമേഖലയെയും ധനകാര്യ സ്ഥാപനങ്ങളെയും ടെകന്‍സ് പൂര്‍ണ്ണമായി പിന്തുണക്കുന്നു.

- Advertisement -
Ad image

മാനേജ്ഡ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ വഴി പരിചയസമ്പന്നരായ വിശകലന വിദഗ്ധരുടെ പിന്തുണയോടെ 24×7 ഭീഷണി കണ്ടെത്തല്‍, അന്വേഷണം, പ്രതികരണം എന്നിവ സാധ്യമാക്കുന്നു. എം എസ് എസ് പി സേവനങ്ങള്‍ – നിയന്ത്രിത മേഖലകള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ മാനേജ്ഡ് സുരക്ഷാ ഓഫറുകള്‍. എസ് ഐ ഇ എം, എന്‍ ഡി ആര്‍, എം ഡി ആര്‍ സംയോജനങ്ങള്‍, മോണിറ്ററിംഗ് പ്ലാറ്റ്ഫോമുകള്‍ വിന്യസിക്കുക, ട്യൂണ്‍ ചെയ്യുക, പ്രവര്‍ത്തിപ്പിക്കുക എന്നിവ ടെകന്‍സ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുന്നു. എസ് എ എസ് ഇ, ഇസഡ് ടി എന്‍ എ- സെക്യൂര്‍ ആക്‌സസ്- ഹൈബ്രിഡ് ക്ലൗഡിനും റിമോട്ട് വര്‍ക്കിനുമുള്ള ആധുനിക സുരക്ഷിത ആക്സസ് മോഡലുകള്‍ എന്നിവ കമ്പനി പ്രദാനം ചെയ്യുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍മാരായ നജീബ് അബ്ദുല്ല, മനോജ് തഹ്ലാനി, ഡയരക്ടര്‍മാര്‍ കെ ശംല, കെ പി സിദ്ദീഖ്, എം അബ്ദുറഹിമാന്‍ എന്നിവരും പങ്കെടുത്തു.

വി എ പി ടി- കംപ്ലയന്‍സ് സപ്പോര്‍ട്ട്- ദൗര്‍ബല്യങ്ങള്‍ വിലയിരുത്തുക, നുഴഞ്ഞുകയറ്റ പരിശോധന, റെഗുലേറ്ററി നിയന്ത്രണങ്ങളുമായി വിന്യസിച്ച കുറവുകള്‍, പരിഹാരങ്ങള്‍ എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.

സുരക്ഷാ ക്രമീകരണങ്ങളിലെ ദ്രുത പ്രവര്‍ത്തനവും നിയന്ത്രണവും, ഉപദേശക ഓഡിറ്റുകള്‍- ഐ എസ് ഒ, എസ് എസ് എ എം എ സി എസ് എഫ്, സെക്ടര്‍ നിര്‍ദിഷ്ട ചട്ടക്കൂടുകള്‍ എന്നിവയും കമ്പനി നല്‍കുന്ന സേവനങ്ങളില്‍ പെടുന്നു.

Share This Article
Leave a Comment
error: Content is protected !!