വിദ്യാര്‍ഥികള്‍ക്കായി റോഡ് സുരക്ഷാ ബോധവത്കരണം സംഘടിപ്പിച്ച് ഹോണ്ട

Web Desk
1 Min Read

കണ്ണൂര്‍: പുതുതലമുറയില്‍ ഉത്തരവാദിത്ത റോഡ് സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ആര്‍മി പബ്ലിക് സ്‌കൂളില്‍നിന്നും ഡിഐഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുമായി 2500ഓളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.

city exchange

പരസ്പര സെഷനുകള്‍, പ്രായോഗിക പഠന രീതികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു. റോഡ് സുരക്ഷ കേവലം പിന്തുടരേണ്ട നിയമമല്ല മറിച്ച് പുല്‍കേണ്ട സംസ്‌കാരമാണ് എന്ന സന്ദേശം വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നതായിരുന്നു പരിപാടി. ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ ദേശീയ വ്യാപകമായി നടത്തുന്ന അവബോധ പരിപാടിയുടെ ഭാഗമായാണ് കേരളത്തിലെ തെരഞ്ഞെടുത്ത നഗരങ്ങളിലും സംഘടിപ്പിക്കുന്നത്.

2050ഓടെ ഹോണ്ട ഉള്‍പ്പെടുന്ന അപകടമരണരഹിത റോഡുകള്‍ എന്ന ലക്ഷ്യത്തോടെയാണ് പരിപാടി. 2030നകം വിദ്യാര്‍ഥികളെ ബോധവത്കരിക്കാനും അതിനുശേഷം തുടര്‍ വിദ്യാഭ്യാസം നല്‍കാനും ഹോണ്ട ലക്ഷ്യമിടുന്നത്.

Share This Article
Leave a Comment
error: Content is protected !!