പാർട്ടിയുടെ അഭിപ്രായം ഏക സ്വരമായിരിക്കണം: സാദിഖലി ശിഹാബ് തങ്ങൾ

Web Desk
0 Min Read

കോഴിക്കോട്: ലീഗ് നേതാക്കൾ പാർട്ടിയുടെ അഭിപ്രായം പറയുമ്പോൾ ഏകസ്വരമായിരിക്കണമെന്ന് കോഴിക്കോട് നടന്ന സംസ്ഥാന കൗൺസിലിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.
അഭിപ്രായം പറയുമ്പോൾ പാർട്ടിയ്ക്ക് ഒറ്റ നിലപാടേ പാടുള്ളൂ എന്നും ഇതിന് വ്യത്യസ്തമായി ഓരോ നേതാവും ഓരോന്നും പറഞ്ഞ് അണികളിൽ ആശയക്കുഴപ്പമുണ്ടാക്കരുതെന്നും
കൗൺസിൽ സംസാരിക്കവേ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

city exchange

പോപ്പുലർ ഫ്രണ്ട് നിരോധത്തെക്കുറിച്ച് ജനറൽ സെക്രട്ടറി ഇൻ ചാർജ് പി എം എ സലാമും എം കെ മുനീർ എം എൽ എയും കെ എം ഷാജിയുമെല്ലാം പരസ്പരം വ്യത്യസ്തമായ അഭിപ്രായങ്ങൾ പറഞ്ഞത് ഈയിടെ പൊതുജനമധ്യത്തിൽ ഏറെ ചർച്ചാവിഷയമായിരുന്നു.

Share This Article
Leave a Comment
error: Content is protected !!