

ശ്രീമൂലനഗരം: അൻവർ സാദത്ത് എം എൽ എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും എട്ട് ലക്ഷത്തി എൺപതിനായിരം രൂപ അനുവദിച്ച് ശ്രീമൂലനഗരം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വാങ്ങി സ്ഥാപിച്ച പുതിയ തൈറോയിഡ് ടെസ്റ്റിങ്ങ് മെഷീന്‍റ ഉദ്ഘാടനം അൻവർ സാദത്ത് എം എൽ എ നിർവ്വഹിച്ചു. ഏറ്റവും അത്യാധുനിക തൈറോയിഡ് ടെസ്റ്റിങ്ങ് മിഷ്യനാണ് പുതുതായി സ്ഥാപിച്ചിട്ടുള്ളതെന്നും ഇതിലൂടെ സാധാരണക്കാരായ രോഗികൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ തൈറോയിഡ് ടെസ്റ്റ് നടത്തി റിസൾട്ട് ലഭ്യമാകുമെന്നും ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് എം എൽ എ പറഞ്ഞു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് വി എം ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി മാർട്ടിൻ, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി ജെ ആന്റു, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി ജോണി, മെമ്പർമാരായ സിമി ജിജോ, മീന വേലായുധൻ, ജാരിയ കബീർ, ഡാർലി ജീമോൻ, സി പി മുഹമ്മദ്, മെഡിക്കൽ ഓഫീസർ ഗ്ലെൻസൺ സി ജോസഫ് എന്നിവർ പങ്കെടുത്തു.
