
ദുബൈ: കോവിഡ് വ്യാപനത്തിന്റെ ഏറ്റവും മോശമായ അവസ്ഥ കടന്നു പോയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം. മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പകര്‍ച്ചവ്യാധി സമയത്ത് യുഎഇ ഒരു ടീമായി പ്രവര്‍ത്തിച്ചു. വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ ലോകത്തെ മികച്ച രാജ്യങ്ങളില്‍ ഒന്നായി യുഎഇ മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓഗസ്റ്റ് 24 മുതല്‍ യുഎഇയിലെ പ്രതിദിന കോവിഡ് 19 കേസുകള്‍ ആയിരത്തില്‍ താഴെയാണ്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് 100 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. രാജ്യത്തെ എല്ലാ മേഖലകളിലും ഗുണനിലവാരമുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
