കങ്കണ റണാവത്തിനെതിരെ പൊലീസില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്

Web Desk
1 Min Read

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി. സാമൂഹ്യ മാധ്യമങ്ങളില്‍ രാജ്യദ്രോഹപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കങ്കണയ്‌ക്കെതിരെ പരാതി നല്കിയത്.

city exchange

യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അമ്രീഷ് രഞ്ജന്‍ പാണ്ഡെയും സംഘടനയുടെ ലീഗല്‍ സെല്ലിന്റെ കോ-ഓര്‍ഡിനേറ്റര്‍ അംബുജ് ദീക്ഷിതും ചേര്‍ന്നാണ് ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യ ജിഹാദി രാഷ്ട്രമാണെന്നും രാജ്യത്ത് ഏകാധിപത്യം വേണമെന്നും പറഞ്ഞ് കങ്കണ ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ കങ്കണയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കാര്‍ഷിക നിയമം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ കങ്കണ പിന്തുണച്ചിരുന്നു.

- Advertisement -
Ad image

കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച പോപ് ഗായിക റിഹാനയ്ക്കെതിരെ ട്വിറ്ററിലൂടെ കങ്കണ രംഗത്ത് വരികയും മോശം പരാമര്‍ശം നടത്തുകയും ചെയ്തതിന് കങ്കണയെ ട്വിറ്റര്‍ വിലക്കിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!