തിരുവനന്തപുരത്ത് യുവാവ് ആറുപേരെ വെട്ടി; അഞ്ചുപേര്‍ കൊല്ലപ്പെട്ടു

Web Desk
1 Min Read

തിരുവനന്തപുരം: വെഞ്ഞാറമൂട് ആറ് പേരെ വെട്ടിക്കൊന്ന യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പേരുല സ്വദേശി അഫാന്‍ (23) ആണ് കൂട്ടക്കൊല നടത്തിയത്.

city exchange

മൂന്നു വീടുകളിലായി ആറു പേരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് അഫാന്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. അഞ്ച് പേരുടെ മരണം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അഫാന്റെ മാതാവ് ഷെമി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

മുത്തശ്ശി സല്‍മാ ബീവി (88), സഹോദരന്‍ അഫ്‌സാന്‍ (13), അഫാന്റെ പെണ്‍ സുഹൃത്ത് ഫസാന, ഫസാനയുടെ മാതാപിതാക്കളായ ലത്തീഫ്, ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

കുടുംബപ്രശ്‌നമാണ് ക്രൂരമായ കൊലപാതകത്തിന് വഴി വച്ചതെന്നാണ് പ്രാഥമിക നിഗമനം.

- Advertisement -
Ad image

പിതാവിനടുത്തേക്ക് വിസിറ്റിംഗ് വിസയില്‍ പോയ അഫാന്‍ മടങ്ങി നാട്ടിലെത്തിയതായിരുന്നു.

Share This Article
Leave a Comment
error: Content is protected !!