ഈ വര്‍ഷം ഹജ്ജിനെത്തിയത് ഒന്‍പത് ലക്ഷത്തോളം പേര്‍

Web Desk
1 Min Read

റിയാദ്: ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ സൗദിയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 8,99,353 പേരാണ് എത്തിച്ചേര്‍ന്നതെന്ന് സൗദി ജനറല്‍ അതോറ്റിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. സൗദി അറേബ്യയില്‍ നിന്നും 1,19,434 പേര്‍ എത്തിച്ചേര്‍ന്നപ്പോള്‍ 7,79,919 പേരാണ് ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേര്‍ന്നത്.

city exchange

വിദേശങ്ങളില്‍ നിന്നും ഹജ്ജിനെത്തിയവരില്‍ 21.4 ശതമാനമാണ് അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും 53.8 ശതമാനവും അറബ് ഇതര ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന ്13.2 ശതമാനവുമാണ് ഹജ്ജ് ചെയ്യാനെത്തിയത്. യൂറോപ്പ്, ആസ്‌ത്രേലിയ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും 11.6 ശതമാനമാണ് എത്തിയത്.
ഹജ്ജിനെത്തിയവരില്‍ 4,86,458 പേരാണ് പുരുഷന്മാര്‍. സ്ത്രീകളാകട്ടെ 4,12,895 പേരാണുള്ളത്.

ഹജ്ജ് ചെയ്യാനെത്തിയ വിദേശികളില്‍ 7,38,680 പേര്‍ വ്യോമമാര്‍ഗ്ഗം സൗദി അറേബ്യയിലെത്തിയപ്പോള്‍ 35210 പേര്‍ കടല്‍ മാര്‍വും 6029 പേര്‍ കരമാര്‍ഗ്ഗവുമാണ് ഹജ്ജിനെത്തിയത്.

- Advertisement -
Ad image

ഹജ്ജിനെത്തുന്നവര്‍ക്ക് സേവനം നല്‍കാന്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നും 2,28,721 പേരെ നിയോഗിച്ചിട്ടുണ്ട്. ഇവരില്‍ 1,11,672 പേരെ താത്ക്കാലികമായാണ് നിയമിച്ചിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!