താനേറെ ബഹുമാനിക്കുന്ന വ്യക്തിയാണ് എളമരം കരീം: പി ടി ഉഷ

Web Desk
1 Min Read

കോഴിക്കോട്: എളമരം കരീമിനെ കഴിഞ്ഞ മുപ്പത് വര്‍ഷമായി തനിക്കറിയാമെന്നും താനേറെ ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും പി ടി ഉഷ. രാജ്യസഭാ നോമിനേഷനെ വിമര്‍ശിച്ച് എളമരം നടത്തിയ പ്രസ്താവനയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പി ടി അവര്‍.

city exchange

രാജ്യസഭയിലേക്കെത്തുമെന്നത് താന്‍ പ്രതീക്ഷിച്ച കാര്യമായിരുന്നില്ല. നല്ലത് പറയുന്നവരും അല്ലാത്തവരുമുണ്ടെന്നും അത് ഓരോരുത്തരുടെയും ഇഷ്ടമാണെന്നും ഉഷ പറഞ്ഞു. താനിപ്പോഴും പഴയത് പോലെ തന്നെയാണെന്നും ആര്‍ക്ക് ആരെക്കുറിച്ചും എങ്ങനെയും പറയാന്‍ അധികാരമുണ്ടെന്നും അത് അങ്ങനയെ കാണുന്നുള്ളുവെന്നും അവര്‍ പറഞ്ഞു.

രാഷ്ട്രീയമല്ല സ്‌പോര്‍ട്‌സാണ് പ്രധാനം. പ്രധാനമന്ത്രിയുടെ ട്വീറ്റ് സന്തോഷിപ്പിച്ചു. തന്നെ പറ്റി രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് അങ്ങനെയൊരു അഭിപ്രായമുള്ളതില്‍ അഭിമാനമുണ്ടെന്നും ഉഷ പറഞ്ഞു. ഓരോരുത്തരും വ്യത്യസ്ത വ്യക്തിത്വങ്ങളാണെന്നും പറഞ്ഞ അവര്‍ തനിക്ക് ബി ജെ പിയെയും കോണ്‍ഗ്രസിനെയും സി പി എമ്മിനെയും ഇഷ്ടമാണെന്നും താന്‍ സുരേഷ് ഗോപിയെ പോലെ ആവില്ലെന്നും വ്യക്തമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!