കര്‍ഷകര്‍ സമരം കടുപ്പിക്കുന്നു

Web Desk
0 Min Read

ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷക സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച. ലഖിംപുര്‍ സംഭവത്തില്‍ ചൊവ്വാഴ്ച കര്‍ഷക രക്തസാക്ഷിത്വ ദിനമായി ആചരിക്കാനാണ് തീരുമാനം.

city exchange

രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ അന്നേ ദിവസം ലഖിംപുരിലെത്തി മെഴുകുതിരി മാര്‍ച്ച് നടത്തും. 15ന് രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ കോലം കര്‍ഷകര്‍ കത്തിക്കും. 18ന് ട്രെയിന്‍ തടയും. 26ന് ലക്‌നോവില്‍ മഹാപഞ്ചായത്ത് നടത്തുമെന്നും കിസാന്‍ മോര്‍ച്ച അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!