
ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ നിര്‍ദ്ദേശപ്രകാരം അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എടത്തല പഞ്ചായത്തിലെ എരുമത്തലമൂല നഗര്‍ പുനരുദ്ധരിക്കുന്നതിനായി ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഭരണാനുമതി ലഭിച്ച പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം പട്ടികജാതി, പട്ടിക വര്‍ഗ്ഗ, പിന്നോക്കക്ഷേമ വികസന വകുപ്പു മന്ത്രി കെ ആര്‍ കേളു നിര്‍വ്വഹിച്ചു.

അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി കെ ലിജി സ്വാഗതവും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അസീസ് മൂലയില്‍, ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീര്‍, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ ലിസ്സ മാങ്ങാട്ട്, എടത്തല ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അസ്മ ഹംസ, സുമയ്യ സത്താര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം എ അജീഷ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീര്‍ മീന്ത്രക്കല്‍, സി പി എം എടത്തല ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി എം എം ഖില്ലര്‍, കോണ്‍ഗ്രസ് മണ്ഡലം ട്രഷറര്‍ മുഹമ്മദ് റഫീ, എടത്തല മുസ്ലിം ലീഗ് ഭാരവാഹി പി കെ എ ജബ്ബാര്‍, ജനതാദള്‍ സലീം, എന്‍ സി പി എം എ അബ്ദുസലാം, മോണിറ്ററിംഗ് കമ്മിറ്റി അഭിലാഷ്, മോണിറ്ററിംഗ് കമ്മിറ്റി ലക്ഷ്മി സരസന്‍ എന്നിവര്‍ ആശംസകള്‍ പറയുകയും വാഴക്കുളം ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസര്‍ അരവിന്ദ് സന്തോഷ് നന്ദി പറയുകയും ചെയ്തു.

പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗറിലെ വീടുകളുടെ മെയിന്റനന്‍സ്, റോഡുകളുടെ പാര്‍ശ്വങ്ങളില്‍ ഹാന്റ് റെയില്‍ സ്ഥാപിക്കല്‍, റോഡുകളുടെ മെയിന്റനന്‍സ്, കാവ്വ് നവീകരണം, ടോയ്ലറ്റുകളുടെ നവീകരണം എന്നിവ പൂര്‍ത്തീകരിച്ചു.
