
ആലുവ: രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി ക്യാമ്പയിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ നഗരത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തി. ഗാന്ധി സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ആലുവ നഗരം ചുറ്റി ബൈപ്പാസില്‍ അവസാനിച്ചു.

രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ മോദി സര്‍ക്കാറിന് മറുപടി പോലും പറയാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇലക്ഷന്‍ കമ്മീഷന്‍ അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ജിന്‍ഷാദ് ജിന്നാസ് മുഖ്യാതിയായി പങ്കെടുത്തു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റൊ പി ആന്റോ, യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി എ മുജീബ്, കെ കെ ജമാല്‍, എല്‍ദോസ് പാനപാടന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് സിദ്ധീഖ് മീന്ത്രക്കല്‍, യൂത്ത് കെയര്‍ കോഡിനേറ്റര്‍ എം എസ് സനു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജിനാസ് ജബ്ബാര്‍, എല്‍ദോ പൈനാടന്‍, സിറാജുദ്ദീന്‍ ഹക്കീം, അബിന്‍ഡേവിസ്, എം എം സക്കീര്‍, കോണ്‍ഗ്രസ് ബൈക്ക് വൈസ് പ്രസിഡന്‍മാരായ മുഹമ്മദ് ഷെഫീഖ് കെ എസ്, എം എ ഹാരിസ്, നസീര്‍ ചുര്‍ണ്ണിക്കര, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ മീനു ഗണേഷ്, മോഹസിന ജോണി ക്രിസ്റ്റഫര്‍, അമീര്‍ ഷാ, ഷാന്‍ഡോ പോളി, അനൂപ് അഗസ്റ്റിന്‍, സനൂപ് കുട്ടോത്ത്, ഷിബിന്‍, മുഹമ്മദ് അഫ്‌സല്‍, ജെസ്സ് മോന്‍ ജോസ്, സഞ്ജു, ഇജാസ് അഹമ്മദ്, ദിലീപ്, ഉബൈദ് വടക്കുംപുറം, ജസ്റ്റിന്‍ ജോണ്‍ അനസ്, അഫ്‌സല്‍, ഷാഫി, കിഷോര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഫാസില്‍ ഹുസൈന്‍, ബാബു കൊല്ലംപറമ്പില്‍, വിനോദ് ജോസ്, ജെരാള്‍ഡ്, മുഹമ്മദ് ഷാഫി, ഷമീര്‍ മീന്ത്രക്കല്‍, മനു മൈക്കിള്‍, ഷഹനാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

