റോട്ടറി സൗത്ത് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

Web Desk
1 Min Read

കോഴിക്കോട്: റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൗത്ത് 2022-23 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റായി ഡോ. ടി സനദ് രത്‌നം, സെക്രട്ടറിയായി ടി ജെ പ്രത്യൂഷ്, ട്രഷറായി ഡോ. വി ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് പുതിയ ഭാരവാഹികള്‍. ഹോട്ടല്‍ അളകാപുരിയില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങ് കാലിക്കറ്റ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശേഷാദ്രിവാസന്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. ഹരിതാഭമായ കാലിക്കറ്റ് എയര്‍പോര്‍ട്ട് സോളാര്‍ പാനല്‍ പദ്ധതിയോടെ കൂടുതല്‍ മാറ്റത്തിന് വിധേയമാക്കുമെന്ന് ശേഷാദ്രിവാസന്‍ സുരേഷ് പറഞ്ഞു.

city exchange

ജനകീയ സേവനത്തിന് മാതൃകയായ റോട്ടറി സൗത്ത് ക്ലബില്‍ ഹോണററി അംഗത്വവും അദ്ദേഹം സ്വീകരിച്ചു. നഗരത്തിലെ നാല് നിര്‍ധന കുടുംബത്തിന് റോട്ടറി സര്‍വീസ് പദ്ധതിയായ വീല്‍ ചെയര്‍ കൈമാറി. ഐ പി പി ടി കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ക്ലബ് മാഗസിന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഇലക്ട് ഡോ. സേതു ശിവശങ്കര്‍ പ്രകാശനം ചെയ്തു. ബാഡ്മിന്റന്‍ ലോഗോ പ്രകാശനം റോട്ടറി ഡിസ്ടിക്റ്റ് ജനറല്‍ സെക്രട്ടറി ഡോ. അനില്‍ മേലത്ത് നിര്‍വ്വഹിച്ചു. മുന്‍ ഡിസ്ടിക്ട് ഗവര്‍ണ്ണര്‍ ഡോ. രാജേഷ് സുഭാഷ്, കെ അരവിന്ദാക്ഷന്‍, എക്്‌സിക്യൂട്ടിവ് സെക്രട്ടറി അമിത് നായര്‍, എന്‍ പ്രതീഷ് മേനോന്‍, ദീപക് നായര്‍, ഡോ. അലക്‌സ് ജോസ്, അഡ്വ. അബ്ദുല്‍ ജലീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!