
കഴിഞ്ഞ വാരം ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി വോട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഇന്നേവരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു കഴിഞ്ഞിട്ടില്ല. പകരം രാഹുല്‍ ഗാന്ധിയോട് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയും സത്യവാങ്മൂലം നല്‍കാനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തെളിവുകള്‍ ഡാറ്റയായി കയ്യിലുള്ളപ്പോള്‍ എന്ത് കൊണ്ടാണ് രാഹുല്‍ ഗാന്ധി സത്യവാങ്മൂലം നല്‍കാത്തത്, എന്തുകൊണ്ടാണ് നേരിട്ട് ഇലക്ഷന്‍ കമ്മീഷന് രേഖാമൂലം പരാതി നല്‍കാത്തത് എന്ന ചോദ്യം തീര്‍ച്ചയായും ന്യായമാണ് ഉത്തരം കിട്ടേണ്ടതുമാണ്?

1961ലെ രജിസ്‌ട്രേഷന്‍ ഓഫ് ഇലക്ട്രോറല്‍ നിയമം അനുസരിച്ച് വോട്ടേഴ്‌സ് രജിസ്റ്ററുമായി ബന്ധപ്പെട്ട പരാതി നല്‍കുമ്പോള്‍ വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു മുപ്പത് ദിവസങ്ങള്‍ക്കകം ബന്ധപ്പെട്ട പരാതി സമര്‍പ്പിക്കേണ്ടതാണ്. അല്ലെങ്കില്‍ ആ പരാതി അസാധു ആകും. നിലവിലുള്ള വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് ഒരു വര്‍ഷം മുമ്പാണ്. മാത്രമല്ല ഈ പരാതി ഹൈക്കോടതിയില്‍ ഒരു റിട്ട് പെറ്റീഷന്‍ ആയിട്ട് ഫയല്‍ ചെയ്യുകയും വേണം. ഇതേ റൂളില്‍ തന്നെയുള്ള സെക്ഷന്‍ എണ്‍പത്തി ഒന്നു പ്രകാരം തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട വല്ല പരാതികളും ഉണ്ടെങ്കില്‍ അവ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് നാല്‍പത്തഞ്ച് ദിവസങ്ങള്‍ക്കകം സമര്‍പ്പിക്കേണ്ടതുമാണ്.
ഇത് സാധ്യമാക്കാന്‍ വേണ്ടി രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം നാല്‍പ്പത്തി അഞ്ചു ദിവസങ്ങള്‍ക്കകം തന്നെ പരാതി സമര്‍പ്പിച്ചതാണ്. പക്ഷേ ഇലക്ട്രോണിക് വോട്ടിംഗ് ലിസ്റ്റ് കൈമാറുന്നത് പകരം മുന്നൂറ്റി മുപ്പത് കിലോ ഭാരവും അടുക്കി വെച്ചാല്‍ ഇരുപത് അടി ഉയരവുമുള്ള കെട്ടുകളായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലിസ്റ്റ് രാഹുല്‍ഗാന്ധിക്ക് കൈമാറിയത്. അതാകട്ടെ മെഷീനില്‍ വായിക്കാന്‍ കഴിയാത്ത ഫോര്‍മാറ്റിലും.
നാല്‍പ്പതു പേര്‍ അടങ്ങുന്ന ടീമിന്റെ ആറുമാസത്തെ കഠിന പ്രയത്‌നം കൊണ്ടാണ് ഡാറ്റ വേര്‍തിരിച്ച് തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞത്. ഇതോടെ പരാതികള്‍ക്ക് അനുവദിക്കപ്പെട്ട എല്ലാ സമയപരിധിയും കഴിഞ്ഞിരുന്നു. ഇങ്ങിനെ ഒരു പരാതി നല്‍കാന്‍ ഇപ്പോള്‍ വകുപ്പില്ല എന്നറിഞ്ഞ് കൊണ്ടുതന്നെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഭരണഘടന സ്ഥാപനങ്ങള്‍ക്ക് തങ്ങള്‍ക്കെതിരെ വരുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള ബാധ്യത ഇല്ല. ഉദാഹരണത്തിന് ഏതെങ്കിലും ജഡ്ജ്‌മെന്റിന് എതിരെ വരുന്ന പരാതികള്‍ക്ക് മറുപടി പറയാനുള്ള ബാധ്യത ജഡ്ജിമാര്‍ക്ക് ഇല്ലാത്തത് പോലെ തങ്ങള്‍ക്കെതിരെ വരുന്ന പരാതികള്‍ക്ക് മറുപടിയാനുള്ള നിയമ പരമായ ബാധ്യത തെരഞ്ഞെടുപ്പ് കമ്മിഷനും ഇല്ല. അതേസമയം മേല്‍പ്പറഞ്ഞ വ്യവസ്ഥാപിതമായ രീതിയില്‍ പരാതി സമര്‍പ്പിക്കുകയാണെങ്കില്‍ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരുമാണ്.
ചോദ്യം നേരിട്ട് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആയതിനാല്‍ ഇതില്‍ നേരിട്ട് കക്ഷിയായ ഭരണകൂടവും മൗനം പാലിക്കുന്നു. ഇവിടെ രണ്ടു തരം മോറല്‍ എത്തിക്‌സ് കടന്നുവരുന്നു എന്ന് പറയാതെ വയ്യ. സ്വന്തം മുഖം രക്ഷിക്കാനുള്ള ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനും ഭരിക്കുന്ന പാര്‍ട്ടിക്കും ഉണ്ട് എന്ന വസ്തുത വിസ്മരിക്കാവതല്ല.

അഷറഫ് മടിയാരി

