ധനം റീട്ടയ്ല്‍ ആന്‍ഡ് ഫ്രാഞ്ചൈസ് സമിറ്റ് ആന്റ് അവാര്‍ഡ് നൈറ്റ് ഇന്ന് കൊച്ചിയില്‍

Web Desk
2 Min Read

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടയ്ല്‍ സമിറ്റും അവാര്‍ഡ്ദാന ചടങ്ങും ഡിസംബര്‍ ഏഴിന് കൊച്ചിയില്‍ നടക്കും. ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന സമിറ്റില്‍ ആദിത്യ ബിര്‍ള റീട്ടയ്ലിന്റെ മുന്‍ മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ തോമസ് വര്‍ഗീസ് മുഖ്യാതിഥിയായിരിക്കും.

city exchange

ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റും പുഷ് 360 ഏജന്‍സിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ വി എ ശ്രീകുമാര്‍, റീട്ടയ്ല്‍ കണ്‍സള്‍ട്ടന്റും ഗ്രന്ഥകാരനും സ്ട്രാറ്റജിക് ഡിസൈന്‍ വിദഗ്ധനും എന്‍ ഐ ഡി മുന്‍ ഡയറക്ടറുമായ ഡാര്‍ളി കോശി എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തും. ഒ എന്‍ ഡി സി വൈസ് പ്രസിഡന്റ് നിതിന്‍ നായര്‍ പ്രത്യേക പ്രഭാഷണം നിര്‍വഹിക്കും.

കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമിറ്റിലും അവാര്‍ഡ്ദാന ചടങ്ങിലുമായി 20ലേറെ വിദഗ്ധര്‍ പ്രഭാഷണം നടത്തും. റീട്ടയ്ല്‍ മേഖലയിലെ സമകാലികമായ വിഷയങ്ങളെ കേന്ദ്രീകരിച്ച് മൂന്ന് പാനല്‍ ചര്‍ച്ചകളും നടക്കും.

അവാര്‍ഡ് നിശയില്‍ ധനം റെട്ടയ്ല്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കല്യാണ്‍ സില്‍ക്ക്സിന് സമ്മാനിക്കും. സൂഡിയോ (ഫ്രാഞ്ചൈസി ബ്രാന്‍ഡ് ഓഫ് ദി ഇയര്‍), ബിയോണ്ട് സ്നാക്ക് (റീറ്റെയ്ല്‍ സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍) എന്നിവരാണ് മറ്റ് പുരസ്‌കാര ജേതാക്കള്‍.

- Advertisement -
Ad image

പോപ്പുലര്‍ വെഹിക്ക്ള്‍സ് ആന്‍ഡ് സര്‍വീസസ് ഹോള്‍ടൈം ഡയറക്ടര്‍ ജോണ്‍ കെ പോള്‍, വി ഗാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി, അസ്വാനി ലച്ച്മന്‍ദാസ് ഗ്രൂപ്പ് സി എം ഡി ദീപക് അസ്വാനി, ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടര്‍ വര്‍ഗീസ് ആലുക്ക, ലുലു മാള്‍സ് ഇന്ത്യ ഷോപ്പിംഗ് മാള്‍സ് ഡയറക്ടര്‍ ഷിബു ഫിലിപ്സ്, ഫ്രഷ് ടു ഹോം സഹസ്ഥാപകന്‍ മാത്യു ജോസഫ്, റിസള്‍ട്ട്സ് ഗ്രൂപ്പ് ഫൗണ്ടര്‍ ആന്റ് സി ഇ ഒ ടിനി ഫിലിപ്പ്, റീട്ടയ്ലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷന്‍ ഡോ. ഹിതേഷ് ഭട്ട്, ആദിത്യ ബിര്‍ള ഗ്രൂപ്പ് ന്യൂ ബിസിനസ് വെഞ്ച്വേഴ്സ് സീനിയര്‍ വൈസ് പ്രസിഡന്റ് ബിനോയ് ബി, ഫ്രാഞ്ചൈസിംഗ് വിദഗ്ധനും നാച്വറല്‍സ് സലൂണ്‍ ബിസിനസ് ഡെവലപ്മെന്റ് ആന്റ് ട്രെയ്നിംഗ് സി ഒ ഒയുമായ ഡോ. ചാക്കോച്ചന്‍ മത്തായി, റോബി ആക്സിയേറ്റ ചീഫ് കമേഴ്സ്യല്‍ ഓഫീസര്‍ പ്രദീപ് ശ്രീവാസ്തവ, ബിസിനസ് സ്ട്രാറ്റജി കോച്ചും ബ്രമ്മ സി ഇ ഒയുമായ രഞ്ജിത് എ ആര്‍, യുട്യൂബ് ഇന്‍ഫ്ളുവന്‍സേഴ്സായ ബൈജു എന്‍ നായര്‍, പേളി മാണി, ഇബാദു റഹ്‌മാന്‍ എന്നിവര്‍ സമിറ്റില്‍ പ്രഭാഷകരായെത്തും.

TAGGED:
Share This Article
Leave a Comment
error: Content is protected !!