Entertainment
അമ്മ- മകന്‍ ബന്ധത്തിന്റെ കാണാതലങ്ങള്‍ തേടുന്ന മദര്‍ മേരി പൂര്‍ത്തിയായി

കൊച്ചി: മഷ്‌റൂം വിഷ്വല്‍ മീഡിയയുടെ ബാനറില്‍ ഫര്‍ഹാദ്, അത്തിക്ക് റഹിമാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് എ ആര്‍ വാടിക്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘മദര്‍ മേരി’ ചിത്രീകരണം പൂര്‍ത്തിയായി. വയനാട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.


പ്രായമായ അമ്മയും മുതിര്‍ന്ന മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഓര്‍മ്മക്കുറവും വാര്‍ധക്യസഹജമായ അസുഖങ്ങളും മൂലം വിഷമിക്കുകയും ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്ന അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ മകന്‍ ജയിംസ് അമേരിക്കയിലെ തന്റെ ഉയര്‍ന്ന ജോലി വിട്ട് നാട്ടിലെത്തുന്നു. സംരക്ഷണവുമായി മുന്നോട്ടു പോകവെ ജയിംസ് അമ്മയുടെ ശത്രുവായി മാറുന്ന സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്നു. ഈ അവസ്ഥാവിശേഷം എങ്ങനെ മറികടക്കുമെന്നതാണ് ചിത്രത്തിന്റെ കാതലായ വിഷയം.


ജയിംസിനെ വിജയ് ബാബുവും അമ്മയെ ലാലി പി എമ്മും അവതരിപ്പിക്കുന്നു. കുമ്പളങ്ങി നൈറ്റ്‌സിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ലാലി തുടര്‍ന്ന് മോഹന്‍കുമാര്‍ ഫാന്‍സ്, 2018, മാംഗോ മുറി, കൂടല്‍ തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഇവരെ കൂടാതെ നിര്‍മ്മല്‍ പാലാഴി, സോഹന്‍ സീനുലാല്‍, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദു പാലാ തിരുവള്ളൂര്‍, സീന കാതറിന്‍, പ്രസന്ന, അന്‍സില്‍ എന്നിവര്‍ക്കു പുറമെ ഏതാനും പുതുമുഖങ്ങളും മദര്‍ മേരിയില്‍ അഭിനയിക്കുന്നു.



ബാനര്‍- മഷ്‌റൂം വിഷ്വല്‍ മീഡിയ, നിര്‍മ്മാണം- ഫര്‍ഹാദ്, അത്തിക്ക് റഹിമാന്‍, രചന, സംവിധാനം- എ ആര്‍ വാടിക്കല്‍, ഛായാഗ്രഹണം- സുരേഷ് റെഡ് വണ്‍, എഡിറ്റിംഗ്- ജര്‍ഷാജ് കൊമ്മേരി, പശ്ചാത്തലസംഗീതം- സലാം വീരോളി, ഗാനങ്ങള്‍- ബാബു വാപ്പാട്, കെ ജെ മനോജ്, സംഗീതം- സന്തോഷ്‌കുമാര്‍, കല- ലാലു തൃക്കുളം, കോസ്റ്റ്യും – നൗഷാദ് മമ്മി ഒറ്റപ്പാലം, ചമയം- എയര്‍പോര്‍ട്ട് ബാബു, സ്‌പോട്ട് എഡിറ്റര്‍- ജയ്ഫാല്‍, അസോസിയേറ്റ് ഡയര്‍ക്ടേഴ്‌സ്- എം രമേഷ്‌കുമാര്‍, സി ടി യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷൗക്കത്ത് വണ്ടൂര്‍, സ്റ്റില്‍സ്- പ്രശാന്ത് കല്‍പ്പറ്റ, പി ആര്‍ ഓ- അജയ് തുണ്ടത്തില്‍.


