

ദോഹ: ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒറേറ്റേഴ്‌സ് ഫോറത്തിന് 2022-23 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അലി ഹസന്‍ തച്ചറക്കല്‍ പ്രസിഡണ്ടായും റഫീഖ് മേലേപുറത്ത് ജനറല്‍ സിക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ. മഹേഷ് കൃഷ്ണനാണ് ട്രഷറര്‍.

ഖമറുല്‍ ഇസ്ലാം (വൈസ് പ്രസിഡന്റ്), റഈസ് വടകര (വര്‍ക്കിംഗ് സിക്രട്ടറി), ഫൈസല്‍ പേരാമ്പ്ര (മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍), ജസീല്‍ കണ്ണൂര്‍, ഹാരിസ് മണിയൂര്‍ (എക്്‌സിക്യൂട്ടീവ് മെമ്പര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

പ്രസംഗ പരിശീലനം, വ്യക്തിത്വ വികാസം, തൊഴില്‍, ആരോഗ്യം തുടങ്ങി ജീവിത വിജയത്തിനനിവാര്യമായ മേഖലകളില്‍ അംഗങ്ങളെ പ്രാപ്തരാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.

