കീഴ്മാട് സര്‍ക്കുലര്‍ റോഡിന്റെ 450 മീറ്റര്‍ ബി എം ബി സി നിലവാരത്തില്‍

Web Desk
1 Min Read

ആലുവ: ആലുവ നിയോജകമണ്ഡലത്തിലെ കീഴ്മാട് സര്‍ക്കുലര്‍ റോഡിന്റെ 450 മീറ്റര്‍ റോഡ് ബി എം ബി സി നിലവാരത്തില്‍ നിലവിലെ കോണ്‍ട്രാക്ടറെ കൊണ്ട് തന്നെ ചെയ്യുവാന്‍ സര്‍ക്കാര്‍ ഉത്തരവായെന്ന് എം എല്‍ എ അറിയിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എയുടെ നിരന്തരമായ ശ്രമഫലം കൊണ്ടാണ് സര്‍ക്കാരില്‍ നിന്നും ഇപ്പോള്‍ ഉത്തരവ് ലഭിച്ചത്.

city exchange

ഈ റോഡിന്റെ മറ്റു ഭാഗങ്ങള്‍ മെയിന്റനന്‍സ് ചെയ്തപ്പോള്‍ ഈ ഭാഗം മെയിന്റനന്‍സ് ചെയ്യാതിരുന്നത് ചില സാങ്കേതിക തടസ്സങ്ങള്‍ ഉള്ളതിനാല്‍ ആയിരുന്നു. എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ തന്നെ ബി എം ബി സി നിലവാരത്തില്‍ ഈ റോഡിന്റെ റീടാറിങ്ങ് നടത്തുമെന്നും ഈ പദ്ധതിക്കായി ചിലവുവരുന്നത് 97 ലക്ഷം രൂപയാണെന്നും എം എല്‍ എ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!