

കൊച്ചി: ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ പി സി എന്‍ എ) ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ബോള്‍ഗാട്ടി പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മാധ്യമശ്രീ പുരസ്‌കാരം ദി ടെലിഗ്രാഫ് ഡെയിലി എഡിറ്റര്‍ ആര്‍ രാജഗോപാലിനും മാധ്യമരത്‌ന പുരസ്‌കാരം ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ വി ബി പരമേശ്വരനും സമ്മാനിച്ചു.

മന്ത്രിമാരായ എം ബി രാജേഷ്, കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, വി ആര്‍ സുനില്‍കുമാര്‍, എം ജി ശ്രീകുമാര്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് സുനില്‍ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറര്‍ ഷിജോ പൗലോസ്, നിയുക്ത പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, ഉപദേശക സമിതി അംഗം മാത്യൂ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

മാധ്യമ മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള പുരസ്‌കാരം മാതൃഭൂമി ഡെപ്യുട്ടി എഡിറ്റര്‍ പി പി ശശീന്ദ്രനും മാധ്യമ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മലയാള മനോരമ സീനിയര്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റ് സുജിത് നായര്‍ക്കും സമ്മാനിച്ചു.
മികച്ച ഇന്‍വെസ്റ്റിഗേറ്റിവ് ജേര്‍ണലിസ്റ്റ്: ജോഷി കുര്യന്‍ (ബ്യൂറോ ചീഫ് ആന്‍ഡ് സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ഏഷ്യാനെറ്റ് ന്യൂസ്), മികച്ച ടി വി അവതാരക: സ്മൃതി പരുത്തികാട് (സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്റര്‍, മീഡിയവണ്‍), മികച്ച ടി വി അവതാരകന്‍: ഹാഷ്മി താജ് ഇബ്രാഹിം (സീനിയര്‍ ന്യൂസ് എഡിറ്റര്‍, 24 ന്യൂസ്), മികച്ച റേഡിയോ ജേര്‍ണലിസം പുരസ്‌കാരം: ഷാബു കിളിത്തട്ടില്‍ (ന്യൂസ് ഡയറക്ടര്‍, ഹിറ്റ് 96.7 എഫ് എം, ദുബായ്), മികച്ച ഫോട്ടോ ജേര്‍ണലിസ്റ്റ്: വിന്‍സന്റ് പുളിക്കല്‍ (സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്), മികച്ച ഫീച്ചര്‍: സീമ മോഹന്‍ലാല്‍ (സബ് എഡിറ്റര്‍, രാഷ്ട്രദീപിക) എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങളും സമ്മാനിച്ചു.
ഗുരുവന്ദനം ചടങ്ങില്‍ കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ടി ജെ എസ് ജോര്‍ജ്, ബി ആര്‍ പി ഭാസ്‌കര്‍, പി രാജന്‍, കെ മോഹനന്‍ എന്നിവരെ ആദരിച്ചു. മന്ത്രി എം ബി രാജേഷ് ഇന്ത്യ പ്രസ് ക്ലബിന്റെ ആദരവ് കൈമാറി. എം ജി രാധാകൃഷ്ണന്‍, തോമസ് ജേക്കബ്, ജോണി ലൂക്കോസ്, ഡി പ്രമേഷ് കുമാര്‍, ഡി ശരത്, സന്തോഷ് ജോര്‍ജ്, അനില്‍ അടൂര്‍, സൂഫി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള മാധ്യമ ശ്രീയും 50,000 രൂപ സമ്മാനത്തുകയുള്ള മാധ്യമ രത്‌നയും കേരളത്തില്‍ അച്ചടി- ദൃശ്യ- റേഡിയോ- ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ അവാര്‍ഡുകളാണ്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

