ഫ്രാന്‍സിന്റെ കുതിപ്പില്‍ കങ്കാരുക്കുഞ്ഞുങ്ങള്‍ കൂട്ടിലൊളിച്ചു

Web Desk
1 Min Read

ദോഹ: ഓസ്‌ട്രേലിയയുടെ ഒന്നിനെതിരെ നിലക്കാത്ത നാലു ഗോളുകള്‍ നേടി ഫ്രാന്‍സ്. ഒന്‍പതാം മിനുട്ടില്‍ ക്രെയ്ഗ് ഗുഡ് വിനിലൂടെ ഗോളില്‍ മുന്നിട്ടു നിന്ന ഓസ്‌ട്രേലിയക്ക് പിന്നെ ഗോള്‍ മറുപടിയാണ് ചാമ്പ്യന്‍മാര്‍ നല്‍കിയത്.

city exchange

27-ാം മിനുട്ടില്‍ അഡ്രിയന്‍ റാബിയറ്റ്, 68ല്‍ കിലിയന്‍ എംബപെ, 32ലും 71ലും ഒലിവര്‍ ജിറൂദ് എന്നിവരാണ് ഓസ്‌ട്രേലിയന്‍ ഗോള്‍ കീപ്പറെ കബളിപ്പിച്ച് വല കുലുക്കിയ ഫ്രാന്‍സുകാര്‍. ഇരട്ട ഗോളുകള്‍ നേടിയ ജിറൂദാകട്ടെ ഫ്രാന്‍സിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ തിയറി ഹെന്റിയുടെ റെക്കോര്‍ഡിനൊപ്പമെത്തി. ഇരുവര്‍ക്കും 51 ഗോളുകള്‍ വീതം.

ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് അല്‍ഖോര്‍ അല്‍ബയ്ത്ത് സ്‌റ്റേഡിയത്തില്‍ മൊറോക്കോ ക്രൊയേഷ്യയെ നേരിടും. തുടര്‍ന്ന് നാല് മണിക്ക് ഖലീഫ ഇന്റര്‍നാഷണലില്‍ ജര്‍മനി ജപ്പാനേയും ഏഴ് മണിക്ക് അല്‍ തുമാമയില്‍ സ്‌പെയന്‍ കോസ്റ്റാറിക്കയേയും രാത്രി പത്തു മണിക്ക് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ബെല്‍ജിയം കാനഡയേയും നേരിടും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!