വാഹനാപകടത്തില്‍ മെട്രൊ വാര്‍ത്ത ജീവനക്കാരന്‍ മരിച്ചു

Web Desk
1 Min Read

കൊച്ചി: മെട്രൊ വാര്‍ത്ത കൊച്ചി യൂണിറ്റിലെ ജീവനക്കാരന്‍ ചെല്ലാനം ആറാട്ടുകുളങ്ങര വീട്ടില്‍ വിബിന്‍ ജോസ് (37) വാഹനാപകടത്തെ തുടര്‍ന്ന് മരിച്ചു. തിങ്കളാഴ്ച വൈകിട്ട് ഓഫിസിലേക്കുള്ള യാത്രാ മധ്യേ തോപ്പുംപടി ബി. ഒ. ടി പാലത്തിനു സമീപമായിരുന്നു അപകടം.

city exchange

പിറകില്‍ നിന്നു വന്ന ടോറസ് ലോറി സ്‌കൂട്ടറിനു പിന്നിലിടിച്ചാണ് അപകടമുണ്ടായത്. തല്‍ക്ഷണം മരിക്കുകയായിരുന്നു. ഐലന്റ് പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ച മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലെ മേര്‍ച്ചറിയിലേക്ക് മാറ്റി.

ചൊവ്വാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

- Advertisement -
Ad image

പിതാവ്: പരേതനായ വില്‍സണ്‍. മാതാവ്: ത്രേസ്യാമ്മ. ഭാര്യ: എയ്ഞ്ചല്‍. മക്കള്‍: തിയോഫിന്‍, ഗ്ലെന്‍. സഹോദരി: വിജിത.

Share This Article
Leave a Comment
error: Content is protected !!