താനൂര്‍ ബോട്ടപകടം: ഇന്‍കാസ് ഖത്തര്‍ അനുശോചന യോഗം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: മലപ്പുറം ജില്ലയിലെ താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അനുശോചന യോഗം സംഘടിപ്പിച്ചു.

city exchange

ഐ സി സി ബാംഗ്ലൂര്‍ ഹാളില്‍ നടന്ന അനുശോചന യോഗത്തില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍ അനുശോചന പ്രസംഗം നടത്തി.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട യോഗം സംഭവത്തില്‍ അധികാരികളുടെ ഭാഗത്തു വീഴ്ച സംഭവിച്ചതില്‍ നടപടി സ്വീകരിക്കണമെന്നും ഇനിയും ഇത്തരം ഒരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.

- Advertisement -
Ad image

സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും ട്രഷറര്‍ ഈപ്പന്‍ തോമസ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ ഐ സി സി സെക്രട്ടറി അബ്രഹാം കെ ജോസഫ്, സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!