സൗദിയില്‍ നമസ്‌കാര സമയങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം

Web Desk
1 Min Read

റിയാദ്: സൗദിയില്‍ നമസ്‌കാര സമയങ്ങളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി. ഫെഡറേഷന്‍ ഓഫ് സൗദി ചേമ്പേഴ്സ് വ്യാഴാഴ്ച പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം ഉള്ളത്. സൗദിയിലെ എല്ലാ നഗരങ്ങളിലും പ്രാര്‍ത്ഥന സമയങ്ങളില്‍ കടകളും വാണിജ്യ സ്ഥാപനങ്ങളും തുറന്നിരിക്കാം എന്നാണ് സര്‍ക്കുലര്‍. പ്രാര്‍ത്ഥന സമയമടക്കം പ്രവൃത്തി സമയങ്ങളിലുടനീളം വാണിജ്യ, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തുടരാനാകുമെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ നടപടി എന്നും സര്‍ക്കുലര്‍ പറയുന്നുണ്ട്. പ്രാര്‍ത്ഥന സമയങ്ങളില്‍ അടച്ചിരിക്കുമ്പോള്‍ കടകള്‍ക്കടുത്തുള്ള തിരക്ക് ഒഴിവാക്കാം. പ്രാര്‍ത്ഥന നടത്തുന്നതിന് തൊഴിലാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും തടസമാകാത്ത വിധത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാനും ഉചിതമായ രീതിയില്‍ നടപടികള്‍ സ്വീകരിക്കാനും തൊഴിലാളികള്‍ക്കിടയില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!