

ദോഹ: ഏബ്ള്‍ ഇന്റര്‍നാഷണല്‍ കമ്പനിയിലെയും സഹോദര സ്ഥാപനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് വേണ്ടി ഖത്തര്‍ ട്രാഫിക് അവൈര്‍നെസ്സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. മദീന ഖലീഫ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ബോധവത്കരണ സെമിനാര്‍ ട്രാഫിക് അവൈര്‍നെസ്സ് ഓഫിസര്‍ ലെഫ്. ഹമദ് സാലിം അല്‍ നഹാബ് ഉദ്ഘാടനം ചെയ്തു.

വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഡ്രൈവര്‍മാരുടെ അശ്രദ്ധയോ അനാസ്ഥയുമാണെന്നും ഇത് ബോധവത്കരണത്തിലൂടെ ഒരു പരിധിവരെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഹനം ഓടിക്കുന്ന എല്ലാവരും ട്രാഫിക് സംബന്ധമായ നിയമങ്ങള്‍ ഓര്‍ത്തിരിക്കണമെന്നും അവ പാലിക്കണമെന്നും ലെഫ്. ഹമദ് സാലിം അല്‍ നഹാബ് കൂട്ടിച്ചേര്‍ത്തു.

ഖത്തറിലെ ട്രാഫിക് നിയമങ്ങളെ സംബന്ധിച്ചും അവ പാലിക്കേണ്ട ആവശ്യകതയും അപകട സാഹചര്യങ്ങള്‍ എങ്ങിനെ ഒഴിവാക്കാം എന്നത് സംബന്ധിച്ചും നടന്ന സെക്ഷന് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കമ്മ്യൂണിറ്റി റീച്ച് ഔട്ട് ഓഫീസര്‍ ഫൈസല്‍ ഹുദവി നേതൃത്വം നല്‍കി.
അല്‍ ഏബ്ള്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് അശ്കര്‍, സീനിയര്‍ മാനേജര്‍ അന്‍സാര്‍ അരിമ്പ്ര, റാഷിദ് പുറായില്‍, മുജീബ് തെക്കെ തൊടിക, മുഹമ്മദ് ജാസ്സിം, ബഷീര്‍ തുവാരിക്കല്‍, ഫൈസല്‍ ഇ കെ, നാസര്‍ അള്ളിപ്പാറ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

