

രാമന്തളി: രാമന്തളി ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി ഇന്ത്യയുടെ 75-ാം വാര്‍ഷികം കൊണ്ടാടി. സി എച്ച് സൗധ അങ്കണത്തില്‍ പ്രസിഡണ്ട് മുണ്ടക്കാല്‍ ഇബ്രാഹിം പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ നസീര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി സി അബ്ദുല്‍ റഹ്മാന്‍, പി എം ലത്തീഫ്, കരപ്പാത്ത് ഉസ്മാന്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി ഹമീദ് മാസ്റ്റര്‍, മുണ്ടക്കാല്‍ മുഹമ്മദ് ഹസ്സന്‍, എം സി റിയാസ്, കെ പി ജമാല്‍, മോണങ്ങാട്ട് മൊയ്തു, മോണങ്ങാട്ട് ഇബ്രാഹിം, എം ബുഖാരി, ഇ വി പി അബ്ദുല്‍ സലാം, ജലീല്‍ രാമന്തളി, യു കെ ഹാഷിം, മഹമൂദ് തുടങ്ങിയവര്‍ പങ്കെടുത്തു. പായസ വിതണവും നടത്തി.

