Connect with us

NEWS

എടത്തല ഫാമിലി ഹെല്‍ത്ത് സെന്റര്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

Published

on


ആലുവ: അന്‍വര്‍ സാദത്ത് എ എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 85.50 ലക്ഷം അനുവദിച്ച് എടത്തല ഫാമിലി ഹെല്‍ത്ത് സെന്ററിന് വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു.

ബെന്നി ബെഹന്നാന്‍ എം പി മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ കുഞ്ഞുമോന്‍, വാഴക്കുളം ബ്ലോക്ക് പ്രസിഡന്റ് കെ എം അന്‍വര്‍ അലി, എടത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. റൈജ അമീര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം എ അജീഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്മാരായ അസ്മ ഹംസ, സുമയ്യ സത്താര്‍, വാഴക്കുളം ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അസീസ് മൂലയില്‍, ബ്ലോക്ക് അംഗങ്ങളായ അബിദ ഷെരിഫ്, സുധീര്‍ മീന്തിക്കല്‍, വാര്‍ഡ് അംഗം ഷൈനി ടോമി, ആവുര്‍വേദ ഡി പി ഒ ഡോ. സജിത്ത് ജോണ്‍, മെഡിക്കല്‍ ഓഫീസര്‍ ശ്രീരേഖ വി എസ് എന്നിവര്‍ പ്രസംഗിച്ചു.


error: Content is protected !!