ഇസ്രാഈല്‍- ബഹറൈന്‍ സഹകരണ കരാര്‍

Web Desk
1 Min Read

തെല്‍ അവീവ്: നയതന്ത്ര ഉച്ചകോടിയില്‍ ഇസ്രാഈലും ബഹ്‌റൈനും തമ്മില്‍ സമാധാനത്തിനുള്ള സംയുക്ത സഹകരണക്കരാറില്‍ ഒപ്പുവെച്ചു. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇസ്രാഈല്‍ വിദേശകാര്യ മന്ത്രി യാഇര്‍ ലാപിഡും തമ്മിലാണ് സഹകരണക്കരാര്‍ ഒപ്പുവെച്ചത്.

city exchange

ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയുടെ ക്ഷണപ്രകാരമാണ് നയതന്ത്ര ഉച്ചകോടിയില്‍ പങ്കെടുത്തത്. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ആശയ വിനിമയം ശക്തമാക്കുന്നതിനും വ്യാപാര വിനിമയത്തോത് വര്‍ധിപ്പിക്കുന്നതിനും മേഖലയില്‍ സമാധാനം സാധ്യമാക്കുന്നതിനുമാണ് കരാര്‍ ഊന്നല്‍ നല്‍കുന്നത്.

ആരോഗ്യം, വിദ്യാഭ്യാസം, ഡിജിറ്റല്‍ സുരക്ഷ, ടൂറിസം, വ്യാപാരം, നിക്ഷേപം, ഭക്ഷ്യജലസുരക്ഷ, കാലാവസ്ഥാവ്യതിയാനം, പുനരുപയോഗ ഊര്‍ജം എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലും സഹകരണം ശക്തിപ്പെടുത്താന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി.

- Advertisement -
Ad image

ബഹ്‌റൈനിലെ ഇസ്രായേല്‍ അംബാസഡര്‍ ഈറ്റന്‍ നായെഹ്, ഇസ്രായേലിലെ ബഹ്‌റൈന്‍ അംബാസഡര്‍ ഖാലിദ് യൂസുഫ് അല്‍ജലാഹിമ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!