ഇസ്ലാഹ് കാലഘട്ടത്തിന്റെ ആവശ്യം: കെ എന്‍ എം മര്‍കസുദ്ദഅവ തൃശൂര്‍ ജില്ലാ ആദര്‍ശ സംഗമം

Web Desk
1 Min Read

കൈപമംഗലം: ഇസ്ലാഹ് അഥവാ നവോLാനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ തൃശൂര്‍ ജില്ലാ ആദര്‍ശ സംഗമം അഭിപ്രായപ്പെട്ടു. ‘കാലം തേടുന്ന ഇസ്ലാഹ്’ എന്ന കാമ്പയിനിന്റെ ഭാഗമായി നടന്ന തൃശൂര്‍ ജില്ല ആദര്‍ശ സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് എം അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.

city exchange

അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചരങ്ങളില്‍ നിന്നും മനുഷ്യസമൂഹത്തെ മോചിപ്പിച്ച് യഥാര്‍ഥ ദൈവ വിശ്വാസത്തിലേക്ക് മനുഷ്യ സമൂഹത്തെ നയിക്കലാണ് ഇസ്‌ലാഹിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ് കെ ഐ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. പ്രൊഫ. അലി മദനി മൊറയൂര്‍, അബ്ദുല്‍ കലാം ഒറ്റത്താണി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.

സി എ പരീക്ഷയില്‍ ഉന്നത വിജയം നേടി പാസായ ഹാജറക്കും ഖുര്‍ആന്‍ മന:പ്പാഠമാക്കിയ ആരിസ് നിഹാലിനും ആദരവ് നല്‍കി. ജില്ലാ സെക്രട്ടറി ഇ ഐ സിറാജ് മദനി, അദീബ് ഫാറൂഖി, അബ്ദുല്‍ ഖാദിര്‍ ഫുജൈറ, പി കെ അബ്ദുല്‍ ജബ്ബാര്‍, അബ്ദുസ്സലാം വെള്ളറക്കാട്, അസീസ് ഓട്ടുപാറ, ഇസ്ഹാഖ് ബുസ്താനി, സി എസ് അഷറഫ്, കെ എസ് ഇബ്രാഹിം, കെ വി അബ്ദുല്‍ കെരിം, ഹാജറ ടീച്ചര്‍, ഇബ്രാഹിം സിദാന്‍, ഹിബ കെ സിദ്ദീഖ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!