Community
മലബാര്‍ അടുക്കള ഖത്തര്‍ ചാപ്റ്റര്‍ പത്താം വാര്‍ഷികം ആഘോഷിച്ചു

ദോഹ: മലബാര്‍ അടുക്കള ഖത്തര്‍ ചാപ്റ്റര്‍ അരോമ ദര്‍ബാര്‍ ഹാളില്‍ പത്താം വാര്‍ഷികാഘോഷം നടത്തി.


സ്‌നേഹം, കരുതല്‍ കൂട്ടായ്മ തുടങ്ങിയവ അര്‍ഥവത്താക്കിയാണ് മലാബര്‍ അടുക്കളയുടെ പ്രയാണം തുടരുന്നത്. ഖത്തര്‍ ചാപ്റ്റര്‍ ഒഫീഷ്യലുകളായ യൂനുസ് പാലക്കുനി, നസീഹ മജീദ് എന്നിവര്‍ മലബാര്‍ അടുക്കളയുടെ പുതിയ പ്രൊജക്ടുകളെ കുറിച്ച് സംസാരിച്ചു.

പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയില്‍ മലബാര്‍ അടുക്കള അംഗങ്ങളുടെ കലാപരിപാടികള്‍ക്കും ഗെയിമുകള്‍ക്കും മുഹ്‌സിന സമീല്‍, ഷെജിന നൗഷാദ്, സുഹാന റിയാസ്, ഫൗസിയ നസീം എന്നിവര്‍ നേതൃത്വം നല്‍കി.


