

അഹമ്മദാബാദ്: ദലിത് നേതാവും ഗുജറാത്ത് വദ്ഗാം മണ്ഡലത്തിലെ എം എല്‍ എയുമായ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ പാലംപൂരില്‍ നിന്നാണ് ബുധനാഴ്ച അര്‍ധരാത്രിയോടെ അറസ്റ്റ് ചെയ്തത്.

ജിഗ്നേഷ് മേവാനിക്കെതിരെ എന്തുകുറ്റമാണ് ചുമത്തിയതെന്നോ അറസ്റ്റിന് കാരണമെന്തെന്നോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. എഫ് ഐ ആറിലെ വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല.

പാലംപൂരില്‍ നിന്ന് അഹമ്മദബാദിലെത്തിച്ച മേവാനിയെ ട്രെയിന്‍ മാര്‍ഗം ഗുവാഹട്ടിയിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

