
ദോഹ: ദോഹയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഖത്തര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആസ്ഥാനം സന്ദര്‍ശിച്ചു. ഖത്തര്‍ ചേംബര്‍ ഫസ്റ്റ് വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ ത്വാര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു.


ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ വാണിജ്യ വ്യവസായ ബന്ധം ചര്‍ച്ചയായി. മുഖ്യമന്ത്രിയുടെ ബഹുമാനാര്‍ഥം ഖത്തര്‍ ചേംബര്‍ ഉച്ചവിരുന്ന് നല്‍കി.

ഖത്തര്‍ ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അബ്ദുല്‍ റഹ്മാന്‍ അല്‍ അന്‍സാരി, ഷഹീന്‍ മുഹമ്മദ് അല്‍ മുഹന്നദി, ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി വിപുല്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം എ യൂസഫലി, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ്, സി വി റപ്പായി എന്നിവരും സംബന്ധിച്ചു.
