റഷ്യയുടെ യുക്രൈന്‍ നിലപാട്; ശക്തമായ തീരുമാനം പറഞ്ഞ് കമലാ ഹാരിസ്

Web Desk
2 Min Read

വാഷിംഗ്ടണ്‍: റഷ്യക്കെതിരെ കടുത്ത നിലപാടുമായി യു എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തില്‍ ആഗോള സുരക്ഷയും വിദേശനയവും കേന്ദ്രീകരിച്ചാണ് കമലാ ഹാരിസ് അഭിപ്രായം രേഖപ്പെടുത്തിയത്. അമേരിക്കയുടെ അടിസ്ഥാന തത്വങ്ങളും സ്വന്തം സഖ്യങ്ങള്‍ തെരഞ്ഞെടുക്കാനും ബലപ്രയോഗത്തിലൂടെ അതിര്‍ത്തികള്‍ പുനര്‍നിര്‍മിക്കാതിരിക്കാനുള്ള രാഷ്ട്രങ്ങളുടെ അവകാശം ഉള്‍പ്പെടെയുള്ള നാറ്റോയുടെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കാനും യുദ്ധത്തിന് തയ്യാറാണെന്നും കമലാ ഹാരിസ് പറഞ്ഞു.

city exchange

യുക്രൈന്‍ അധിനിവേശവുമായി മുന്നോട്ടു പോയാല്‍ യു എസ് സഖ്യം സാമ്പത്തിക നടപടികളുമായി മുന്നോട്ടു പോകില്ലെന്നും കിഴക്കന്‍ മേഖലയില്‍ നാറ്റോ സഖ്യകക്ഷികളെ കുൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കമലാ ഹാരിസ് റഷ്യയ്ക്ക് മുന്നറിയിപ്പ് നല്കി.

റൊമാനിയ, പോളണ്ട്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനകം യു എസ് ആറായിരം അമേരിക്കന്‍ സേവന അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ 8500 സേവന അംഗങ്ങളെ യു എസില്‍ സന്നദ്ധമാക്കിയിട്ടുണ്ടെന്നും കമലാ ഹാരിസ് പറഞ്ഞു. പ്രസിഡന്റ് ബൈഡന്റെ നിലപാടുകളെ വൈസ് പ്രസിഡന്റ് ഊന്നിപ്പറഞ്ഞു. യുക്രൈനിനുള്ളില്‍ സൈന്യത്തെ വിന്യസിക്കുന്നില്ലെങ്കിലും നാറ്റോ പ്രദേശത്തെ ഓരോ ഇഞ്ചും പ്രതിരോധിക്കുമെന്നും അവര്‍ പറഞ്ഞു.

- Advertisement -
Ad image

രണ്ടുപതിറ്റാണ്ടിനിടെ ആദ്യമായി സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുക്കാത്ത മോസ്‌കോയെ ലക്ഷ്യമിട്ട് നടത്തിയ പ്രസംഗത്തില്‍ അമേരിക്കന്‍ തത്വങ്ങള്‍ നിര്‍വചിച്ചുകൊണ്ട് നാറ്റോ വിപുലീകരണത്തിന്റെ റഷ്യന്‍ ആരോപണങ്ങള്‍ക്കെതിരെ കമലാ ഹാരിസ് സംസാരിച്ചു. ജനങ്ങള്‍ക്ക് അവരുടെ സ്വന്തം ഭരണരീതി തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും എല്ലാ സംസ്ഥാനങ്ങളുടേയും പരമാധികാരവും പ്രാദേശിക സമഗ്രതയും മാനിക്കപ്പെടണമെന്നും രാജ്യാതിര്‍ത്തികള്‍ ബലപ്രയോഗത്തിലൂടെ മാറ്റരുതെന്നും കമലാ ഹാരിസ് ചൂണ്ടിക്കാട്ടി.

ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ സൈനിക സഖ്യമായ നാറ്റോയാണ് സമാധാനവും സുരക്ഷിതത്വവും കൊണ്ടുവന്നതെന്നും കമലാ ഹാരിസ് എടുത്തുപറഞ്ഞു. ആര്‍ട്ടിക്കിള്‍ അഞ്ചിനോടുള്ള അമേരിക്കയുടെ പ്രതിബദ്ധത എടുത്തുപറഞ്ഞ കമലാ ഹാരിസ് തനിക്കും പ്രസിഡന്റ് ബൈഡനും മുഴുവന്‍ രാജ്യത്തിനും പവിത്രമാണതെന്നും പറഞ്ഞു.

റഷ്യന്‍ വിഷയം ഏറ്റെടുക്കുന്നതില്‍ ആഭ്യന്തരമായ അനൈക്യമുണ്ടെന്ന ധാരണയെ യു എസ് വൈസ് പ്രസിഡന്റ് നിരസിച്ചു. വിശാലമായ രാഷ്ട്രീയ വീക്ഷണങ്ങളുണ്ടെങ്കിലും മൂല്യത്തെ അംഗീകരിച്ചുകൊണ്ടാണ് ഒരുമിച്ചു നില്‍ക്കുന്നതെന്നും അതുതന്നെയാണ് നാറ്റോ സഖ്യത്തിന്റെ പ്രാധാന്യമെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.

പ്രസിഡന്റ് ബൈഡന് നിര്‍വഹിക്കാന്‍ നിരവധി കാര്യങ്ങളുണ്ടെങ്കിലും വൈസ് പ്രസിഡന്റ് ഫലപ്രദമല്ലെന്നും വീട്ടിലിരിക്കുകയാണെന്നും ട്രംപ് അനുകൂലികളാണ് വലതുപക്ഷക്കാര്‍ ആരോപണം ഉന്നയിച്ചിരുന്നു. യു എസിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും യൂറോപ്യന്‍ അതിര്‍ത്തികളെ കുറിച്ച് ആശങ്കപ്പെടുന്നതിന് പകരം അവിടുത്തെ അനധികൃത കുടിയേറ്റം തടയണമെന്നും വലതുപക്ഷം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നത് പതിവാണ്.

റഷ്യയോടുള്ള അവിശ്വാസവും പ്രതിഷേധവുമാണ് കമലാ ഹാരിസിന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. മോസ്‌കോ തെറ്റായ ഭാവമാണ് പ്രചരിപ്പിക്കുന്നതെന്നും തെറ്റായ വിവരങ്ങളും നുണകളും പ്രചരണങ്ങളുമാണ് നടത്തുന്നതെന്നും യുക്രൈന്‍ ആക്രമിക്കാനുള്ള തയ്യാറെടുപ്പിലാണെന്നുമാണ് യു എസ് നിലപാട്.

ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും നയതന്ത്ര സാധ്യതകള്‍ അടക്കുകയാണെന്ന് കമലാ ഹാരിസ് കുറ്റപ്പെടുത്തി. റഷ്യയുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും പൊരുത്തപ്പെടുന്നില്ല. നാറ്റോ സഖ്യത്തെ റഷ്യന്‍ വാതില്‍പടിയിലേക്ക് തള്ളിവിടുമ്പോള്‍ സുരക്ഷാ ആശങ്കകള്‍ ശ്രദ്ധിക്കാത്തത് യു എസാണെന്നാണ് റഷ്യയുടെ പക്ഷം.

Share This Article
Leave a Comment
error: Content is protected !!