ഗാസ വെടിനിര്‍ത്തല്‍ റോഡ് മാപ്പ് അംഗീകരിച്ച ഹമാസ് തീരുമാനത്തെ ഖത്തര്‍ പ്രധാനമന്ത്രി സ്വാഗതം ചെയ്തു

Web Desk
1 Min Read

ദോഹ: ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി ഡോ. ഖലീല്‍ അല്‍ ഹയ്യയുമായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി കൂടിക്കാഴ്ച നടത്തി. ഹമാസ് നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

city exchange

ഗാസ മുനമ്പിലെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും നിലവിലെ സ്ഥിതിഗതികള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനുള്ള റോഡ് മാപ്പ് അംഗീകരിച്ച ഹമാസ് തീരുമാനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഈ തീരുമാനം ഗാസയിലെ സഹോദരങ്ങളായ ഫലസ്തീന്‍ ജനത അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്താനും അവരുടെ സുരക്ഷയും സ്ഥിരതയും സംബന്ധിച്ച അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കരാറിന്റെ വ്യവസ്ഥകള്‍ പാലിക്കാന്‍ ഇസ്രയേലിനുമേല്‍ സമ്മര്‍ദം ചെലുത്തുകയും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കെതിരായ തുടരുന്ന ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതിലൂടെ അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്നും ഖത്തര്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

- Advertisement -
Ad image

റോഡ് മാപ്പ് പൂര്‍ണമായി നടപ്പാക്കുന്നതിനും അതുവഴി ഗാസ മുനമ്പില്‍ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനും ആവശ്യമായ നടപടികള്‍ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share This Article
Leave a Comment
error: Content is protected !!