

ദോഹ: കോവിഡ് കാലത്ത് താത്ക്കാലികമായി നിര്ത്ിതവെച്ച കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കോഴിക്കോട് ജംഗ്ഷനിലേക്കും തിരിച്ചും ഉണ്ടായിരുന്ന ഷട്ടില്‍ ബസ് സര്‍വ്വീസ് പുനഃരാരംഭിക്കണമെന്ന് ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന് ഖത്തര്‍ ആവശ്യപ്പെട്ടു. കേന്ദ്ര വ്യോമയാന മന്ത്രി, കേരള സര്‍ക്കാര്‍, എയര്‍പോര്‍ട്ട് ഡയരക്ടര്‍, മലപ്പുറം ജില്ലാ കലക്ടര്‍ തുടങ്ങിയവരോട് നടപടി ആവശ്യപ്പെട്ട് കത്ത് നല്കി.

യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്ത സര്‍വീസായിരുന്നു ഇത്. കൃത്യമായ ഇടവേളകളില്‍ നടത്തിയിരുന്ന പ്രസ്തുത സര്‍വ്വീസുകള്‍ വ്യോമയാന രംഗം പൂര്‍വസ്ഥിതിയില്‍ എത്തിയില്ലെങ്കിലും പുന:സ്ഥാപിച്ചിട്ടില്ല. ഇത് യാത്രക്കാര്‍ക്ക് വലിയ പ്രയാസങ്ങളാണ് ഉണ്ടാക്കുന്നത്. ദേശീയ പാതയിലൂടെ വരുന്ന യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ കോഴിക്കോട് സര്‍വ്വകലാശാല ബസ് സ്റ്റാന്‍ഡ് വരെ പുതിയ ഷട്ടില്‍ സര്‍വ്വീസ് ആരംഭിക്കണമെന്നും ആവശ്യത്തില്‍ ഉന്നയിച്ചു.

കോവിഡിന് മുമ്പ് കാസര്‍ഗോഡ് നിന്ന് എയര്‍പോര്‍ട്ട് വരെ ഉണ്ടായിരുന്ന കെ എസ് ആര് ടി സി സര്‍വ്വീസും പുന:രാരംഭിച്ചിട്ടില്ല. ഇതുമൂലവും യാത്രക്കാര്‍ക്ക് വിവിധ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്.
യോഗത്തില്‍ പ്രസിഡന്റ് കെ കെ ഉസ്മാന്, ജനറല്‍ സെക്രട്ടറി ഫരീദ് തിക്കോടി, അര്‍ളയില്‍ അഹമ്മദ് കുട്ടി, അന്‍വര്‍ ബാബു വടകര, ശാഫി മൂഴിക്കല്‍, സുബൈര്‍ ചെറുമോത്ത്, അമീന് കൊടിയത്തൂര്‍, മുസ്തഫ എലത്തൂര്‍, മശ്ഹൂദ് തിരുത്തിയാട്, എ ആര് ഗഫൂര്‍, കോയ കോടങ്ങാട് എന്നിവര്‍ സംസാരിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു.

