

കൊച്ചി: ഒരു കിലോഗ്രാം തൂക്കമുള്ള നാല് കാപ്‌സ്യൂളുകള്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വനിത നെടുമ്പാശ്ശേരിയില്‍ പൊലീസ് പിടിയില്‍.

വ്യാഴാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരിയിലെത്തിയ ഐ എക്‌സ് 434ല്‍ കൊച്ചിയിലെത്തിയ കോട്ടയം കുമ്മനം അയ്മനം വഞ്ചിയാത്തു മാലി ഹൗസില്‍ റജീന മുഹമ്മദ് കുഞ്ഞിന്റെ ശരീരത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. കസ്റ്റംസ് പരിശോധനകള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ റജീനയെ ടെര്‍മിനലിന് പുറത്താണ് ജില്ലാ മേധാവിയുടെ സ്‌ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പിടികൂടി ചോദ്യം ചെയ്തത്.

ദുബായില്‍ നിന്നാണ് ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. റജീന സ്വര്‍ണം ഒളിച്ചു കടത്തുന്നതായി തിരിച്ചറിഞ്ഞതോടെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ച് എക്‌സ്‌റേ എടുക്കുകയായിരുന്നു. റജീനയെ കൊണ്ടുപോകാനെത്തിയ നാലു പേരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

