വടകരയില്‍ 28.13 കോടി ചെലവില്‍ റവന്യൂ ടവറിന് അനുമതി

Web Desk
0 Min Read

കോഴിക്കോട്: വടകരയില്‍ റവന്യു ടവര്‍ നിമാണത്തിനായി 28.13 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചതായി റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു.

city exchange


130.39 സെന്റ് വിസ്തീര്‍ണമുള്ള സര്‍ക്കാര്‍ ഭൂമിയില്‍ 63 സെന്റ്് സ്ഥലത്ത് ഏഴ് നിലകളിലായി 8360 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് റവന്യൂ ടവര്‍ നിര്‍മിക്കുന്നത്. സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിനാണ് നിര്‍മാണ ചുമതല.


എത്രയും വേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലും റവന്യൂ ടവര്‍ നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!