സ്‌കില്‍സ് 23-ാം വാര്‍ഷികം ഡിസംബര്‍ അഞ്ചിന്

Web Desk
3 Min Read

ദോഹ: കഴിഞ്ഞ 23 വര്‍ഷമായി ഖത്തറില്‍ കലാ- സാംസ്‌കാരിക രംഗത്ത് പ്രശസ്ത സേവനം നടത്തിക്കൊണ്ടിരിക്കുന്ന സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്റര്‍ ഇരുപത്തിമൂന്നാം വാര്‍ഷികം ആഘോഷിക്കുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ അഞ്ചിന് ഡി പി എസ് ഇന്ത്യന്‍ സ്‌കൂള്‍ ഹാളില്‍ നടക്കുന്ന പരിപാടികളില്‍ സ്‌കില്‍സിലെ 260ല്‍ പരം വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും.

city exchange

കരാട്ടെ, ക്ലാസിക്കല്‍ ഡാന്‍സ്, ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, ഉപകരണ സംഗീതം, കഥക്, സുംബാ, സിനിമാറ്റിക് ഡാന്‍സ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം തുടങ്ങി വിവിധ പരിപാടികള്‍ അവതരിപ്പിക്കും. മികച്ച അധ്യാപകരുടെ പരിശീലനത്തിലൂടെ രാജ്യത്തിനകത്തും പുറത്തുമായി നടത്തി വരുന്ന വിവിധ കലാമത്സരങ്ങളില്‍ മികവുറ്റ കലാ പ്രകടനങ്ങള്‍ കാഴ്ച വെക്കുന്നതിനും
സമ്മാനാര്‍ഹരാവുന്നതിനും സ്‌കില്‍സിലെ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുന്നുണ്ട്.

യുനെസ്‌കോ അംഗീകൃതമായ ഇന്റര്‍നാഷണല്‍ ഡാന്‍സ് ആന്റ് മ്യൂസിക് കൗണ്‍സില്‍
അംഗത്വം കൂടാതെ ഇന്ത്യന്‍ ഗവണ്മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് സേവക് സമാജ്, മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഖില ഭാരതഗന്ധര്‍വ്വ മഹാ വിദ്യാലയം എന്നിവയുടെ അഫീലിയേഷന്‍ ലഭിച്ചതിലൂടെ വിദ്യാര്‍ഥികള്‍ക്കു ഭാരതനാട്യം, കഥക്, കര്‍ണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ചിത്ര രചന, തബല എന്നി കലാ വിഷയങ്ങളില്‍ ഡിപ്ലോമയ്ക്കു
തതുല്യമായ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും കഴിയുന്ന
ഖത്തറിലെ ഏക സ്ഥാപനമാണ് സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്റര്‍.

സെന്‍സൈ ഷിഹാബുദീന്‍ മേധാവിയായ സ്‌കില്‍സിലെകരാട്ടെ വിഭാഗം 2002 മുതല്‍ പ്രവര്‍ത്തിക്കുന്നു. അഞ്ച് അധ്യാപകരുള്ള കരാട്ടെ വിഭാഗത്തിന് ഖത്തര്‍ കരാട്ടെ ഫെഡറേഷന്‍ അംഗീകാരമുണ്ട്. കുടാതെ ജപ്പാന്‍ ഷോട്ടോക്കാന്‍ കരാട്ടെ അസോസിയേഷന്റെ ഖത്തറിലെ ഹെഡ്
ക്വാര്‍ട്ടേഴ്സ് കൂടിയാണ് സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്റര്‍.

- Advertisement -
Ad image

ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് വിവിധ മെഡലുകള്‍ കരസ്ഥമാക്കാന്‍ സ്‌കില്‍ലസിലെ കരാട്ടെ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ലണ്ടന്‍ ട്രിനിറ്റി കോളേജിന്റെ അംഗീകാരം ലഭിച്ചത് വഴി പിയാനോ, കീബോര്‍ഡ്, ഗിറ്റാര്‍, വയലിന്‍, ഡ്രംസ് എന്നീ ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് വിഷയങ്ങളിലും പരീക്ഷകള്‍ നടത്തി വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നുണ്ട്.

ഒക്ടോബര്‍ 17ന് ഡി പി എസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന അരങ്ങേറ്റത്തില്‍ 140 വിദ്യാര്‍ഥികള്‍ അവരുടെ ന്യത്തത്തില്‍ അരങ്ങേറ്റം കുറിച്ചു. ഒക്ടോബര്‍ 11ന് ഐ സി സിയില്‍ നടന്ന സംഗീത പരിപാടിയില്‍ അറുപതു വിദ്യാര്‍ഥികള്‍ സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചു. മെയ് 5ന് നടന്ന ബെല്‍റ്റ് അവാഡിന് 170 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

ഖത്തറിലെ പ്രവാസലോകത്ത് ഏറ്റവും മികച്ച രീതിയില്‍ സംവിധാനം ചെയ്ത സ്ഥാപനങ്ങളിലാണ് സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ബിരുദാനന്തര ബിരുദവും പ്രവര്‍ത്തി പരിചയവുമുള്ളവരാണ് സ്‌കില്‍സിലെ അധ്യാപകര്‍. സ്ഥാപനം തുടങ്ങിയ കാലം മുതലുള്ള അധ്യാപകര്‍ സ്ഥാപനത്തിന്റെ മുതല്‍കൂട്ടാണ്.

ഡിസംബര്‍ 1ന് 23-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ നിര്‍വഹിക്കും. ഡിസംബര്‍ 5ന് വക്രയിലെ ഡി പി എസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ വൈകിട്ട് നാല് മണി മുതല്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക ആഘോഷങ്ങളില്‍ ഖത്തറിലെ വിവിധ
മന്ത്രാലയങ്ങളിലെയും ഇന്ത്യന്‍ എംബസിയിലെയും പ്രമുഖരായ വ്യക്തികള്‍ പങ്കെടുക്കും.

നാലുമണി മുതല്‍ ഒന്നാം പാര്‍ട്ടില്‍ വിവിധ സംഗീത വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടികളും ഏഴു മണി മുതല്‍ സെക്കന്റ് പാര്‍ട്ടില്‍ ന്യത്ത വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന നൃത്ത പരിപാടികളും അരങ്ങേറും.

പാടും പാതിരി ഫാ. ഡോ. പോള്‍ പൂവ്വത്തിങ്കല്‍, ഗ്രാമി അവാര്‍ഡ് നോമിനി ഗായത്രി കരുണാകര മേനോന്‍, ഇന്ത്യന്‍ എംബസി ഹെഡ് ഓഫ് ചാന്‍സറി വൈഭവ് എ തണ്ടാലെ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സ്‌കില്‍സ് ഡയറക്ടര്‍മാരായ പി എന്‍ ബാബുരാജന്‍, വിജയകുമാര്‍, മാനേജര്‍ ആഷിക് കുമാര്‍ പി ബി, കരാത്തെ ഇന്‍സ്ട്രക്ടര്‍ സെന്‍സായി ഷിഹാബുദ്ദീന്‍, തബല ഇന്‍സ്ട്രക്ടര്‍ പണ്ഡിറ്റ് സന്തോഷ് കുല്‍ക്കര്‍ണി, കീബോര്‍ഡ്, ഗിറ്റാര്‍, പിയാനോ ഇന്‍സ്ട്രക്ടര്‍ രഞ്ജിത്, ക്ലാസിക്കല്‍ ഡാന്‍സ് ടീച്ചര്‍ കലാമണ്ഡലം ദേവി സുനില്‍കുമാര്‍, കര്‍ണാടിക് മ്യൂസിക് അധ്യാപിക കലാമണ്ഡലം സിംന സുജിത്ത് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!