
ആലുവ: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും പിണറായി ഭരണത്തിനെതിരെ വിധിയെഴുതിയതാണ് ഫലമെന്ന് കെ എസ് എസ് പി എ ചൂണ്ടിക്കാട്ടി. തപാല്‍ വോട്ടില്‍ വന്ന കുറവും ബാലറ്റില്‍ നോട്ടയുടെ എണ്ണം വര്‍ധിച്ചതും ഇതിനു തെളിവാണ്.

പെന്‍ഷന്‍കാരെ വഞ്ചിച്ച സര്‍ക്കാരിനെ പുറത്താക്കാന്‍ സഹായിച്ച എല്ലാ പെന്‍ഷന്‍കാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി കെ എസ് എസ് പി എ സംസ്ഥാന ട്രഷറര്‍ കെ വി മുരളി അറിയിച്ചു. തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ പുതിയ സര്‍ക്കാര്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
