

കോഴിക്കോട്: കര്‍ണ്ണാടക ഷിരുറില്‍ മണ്ണിടിച്ചലില്‍ അപകടത്തില്‍ പെട്ട അര്‍ജുന്റെ വിട് മുന്‍ മന്ത്രിയും ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റുമായ അഹമദ് ദേവര്‍ കോവില്‍ എം എല്‍ എ സന്ദര്‍ശിച്ചു. കുടുംബങ്ങളെ ആശ്വസിപ്പിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സമദ് നരിപ്പറ്റ, ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കര്‍, ജില്ലാ വൈസ് പ്രസിഡന്റ് എയര്‍ലൈന്‍ അസീസ്, എന്‍ പി എല്‍ പ്രസിഡന്റ് അബ്ദുള്ള കോയ, ജില്ലാ സെക്രട്ടറി നാസര്‍ വെള്ളയില്‍, നോര്‍ത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി റഹിം മുയ്ക്കല്‍, കിസാന്‍ ലീഗ് പ്രസിഡന്റ് യു ടി അബൂബക്കര്‍, നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് മുജിബ് വെള്ളയില്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
